Connect with us

india

ഹാഥ്‌രാസിലെ പെണ്‍കുട്ടി മരിച്ചതല്ല; യുപി സര്‍ക്കാര്‍ കൊന്നതാണ്- ആദിത്യനാഥിനെതിരെ സോണിയാ ഗാന്ധി

അതിനിടെ ഹാഥ്‌രാസിലെ പെണ്‍കുട്ടിയുടെ കൊപാതകം ഉയര്‍ത്തിവിട്ട രോഷം ബലം പ്രയോഗിച്ച് ഇല്ലാതാക്കാനുള്ള നീക്കത്തിലാണ് യുപി സര്‍ക്കാര്‍.

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്‌രാസില്‍ ദളിത് പെണ്‍കൂട്ടി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കരുണയില്ലാത്ത ബിജെപി ഗവണ്‍മെന്റാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് സോണിയ കുറ്റപ്പെടുത്തി. പെണ്‍കുട്ടിയുടെ കുടുംബം നീതിക്കായി കേണിട്ടും എന്തുകൊണ്ടാണ് യുപി സര്‍ക്കാര്‍ കേള്‍ക്കാതിരുന്നത് എന്ന് സോണിയ ചോദിച്ചു.

ക്രൂരമായ ബലാത്സംഗം നടന്നിട്ടും അത് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമാണ് ആദ്യം നടന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സമയത്ത് ചികിത്സ ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇന്ന് ആ പെണ്‍കുട്ടി നമ്മോടൊപ്പമില്ല. ഹാഥരാസിലെ ‘നിര്‍ഭയ’ മരിച്ചതല്ല കാരുണ്യമില്ലാത്ത യുപി സര്‍ക്കാര്‍ കൊലപ്പെടുത്തിയതാണെന്നും സോണിയ കുറ്റപ്പെടുത്തി.

അതിനിടെ ഹാഥ്‌രാസിലെ പെണ്‍കുട്ടിയുടെ കൊപാതകം ഉയര്‍ത്തിവിട്ട രോഷം ബലം പ്രയോഗിച്ച് ഇല്ലാതാക്കാനുള്ള നീക്കത്തിലാണ് യുപി സര്‍ക്കാര്‍. പെണ്‍കുട്ടിയുടെ വീട് നില്‍ക്കുന്ന പ്രദേശം മൊത്തം വളഞ്ഞ പൊലീസ് മാധ്യമങ്ങളെ കാണുന്നതില്‍ നിന്ന് കുടുംബത്തെ വിലക്കിയിരിക്കുകയാണ്. കുടുംബം ക്വാറന്റീനിലായതിനാലാണ് മാധ്യമങ്ങളെ തടഞ്ഞതെന്നാണ് യുപി പൊലീസിന്റെ വിശദീകരണം.

india

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു; 45 യൂട്യൂബ് വീഡിയോകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്രം

10 യൂട്യൂബ് ചാനലുകളെ വിലക്കുകയും ഈ ചാനലുകള്‍ വഴി പ്രചരിച്ച 45 വിഡിയോകള്‍ നിരോധിക്കുകയുമാണ് ചെയ്തത്.

Published

on

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. 10 യൂട്യൂബ് ചാനലുകളെ വിലക്കുകയും ഈ ചാനലുകള്‍ വഴി പ്രചരിച്ച 45 വിഡിയോകള്‍ നിരോധിക്കുകയുമാണ് ചെയ്തത്.

മതസ്പര്‍ദ്ധ സൃഷ്ടിക്കാന്‍ ശ്രമിച്ചതിനെതുടര്‍ന്നാണ് യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയെടുത്തത്. ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു.

അഗ്‌നിപഥ് പദ്ധതി, ദേശീയ സുരക്ഷ സംവിധാനങ്ങള്‍, ഇന്ത്യന്‍ സായുധ സേനകള്‍, ജമ്മു- കശ്മീര്‍ തുടങ്ങി വിഷയങ്ങളില്‍ വ്യാജപ്രചരണം നടത്തിയ ചില വിഡിയോകള്‍ തടഞ്ഞിട്ടുണ്ട്. അവ തെറ്റായ ഉള്ളടക്കം നിറഞ്ഞതും ദേശസുരക്ഷയെയും അയല്‍ രാജ്യങ്ങളുമായുള്ള സൗഹൃദത്തെയും ബാധിക്കുന്നതുമാണെന്ന് വ്യക്തമായെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. 1.3 കോടിയോളം ആളുകള്‍ കണ്ട വിഡിയോകളാണ് നീക്കം ചെയ്തത്.

Continue Reading

india

പരീക്ഷയില്‍ അക്ഷരത്തെറ്റ് വരുത്തി; അധ്യാപകന്റെ മര്‍ദനത്തെ തുടര്‍ന്ന് ദളിത് വിദ്യാര്‍ത്ഥി മരണപ്പെട്ടു

ക്ലാസ് പരീക്ഷയില്‍ അക്ഷരത്തെറ്റ് വരുത്തി എന്ന് ആരോപണം ഉന്നയിച്ചാണ് ഉയര്‍ന്ന ജാതിയില്‍പ്പെട്ട അധ്യാപകന്‍ കുട്ടിയെ മര്‍ദിച്ചത്.

Published

on

ഉത്തര്‍പ്രദേശില്‍ അധ്യാപകന്റെ മര്‍ദനത്തെ തുടര്‍ന്ന് 15 വയസുകാരനായ ദളിത് വിദ്യാര്‍ത്ഥി മരണപ്പെട്ടു. യുപിയിലെ ഔറയ്യ ജില്ലയിലാണ് സംഭവം നടന്നത്. ആദര്‍ശ് ഇന്റര്‍ കോളേജിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ നിഖിത് ദോഹ്രെയാണ് മരിച്ചത്. ക്ലാസ് പരീക്ഷയില്‍ അക്ഷരത്തെറ്റ് വരുത്തി എന്ന് ആരോപണം ഉന്നയിച്ചാണ് ഉയര്‍ന്ന ജാതിയില്‍പ്പെട്ട അധ്യാപകന്‍ കുട്ടിയെ മര്‍ദിച്ചത്.

സംഭവത്തിന് പിന്നാലെ ചികിത്സയിലിരിക്കെ 19ാം ദിവസമാണ് വിദ്യാര്‍ത്ഥി മരണപ്പെടുന്നത്. ശനിയാഴ്ച രാത്രി ഇറ്റാവ ജില്ലയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കുട്ടിയുടെ മരണം.  കുട്ടിയെ വടിയുപയോഗിച്ച് മര്‍ദിക്കുകയും ബോധരഹിതനായി വീഴുന്നതുവരെ ചവിട്ടുകയുമാണ് അധ്യാപകന്‍ അശ്വിനി സിംഗ് ചെയ്തത്. കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നു.

Continue Reading

india

‘ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി’; പുതിയ രാഷ്ട്രീയപാര്‍ട്ടിയുമായി ഗുലാം നബി ആസാദ്

Published

on

പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ്. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്നാണ് പാര്‍ട്ടിയുടെ പേര്. ജമ്മുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം. പാര്‍ട്ടിയുടെ പതാകയും ഗുലാം നബി ആസാദ് പുറത്തിറക്കി.

ത്രിവര്‍ണ്ണപതാക ആണ് പാര്‍ട്ടിയുടേത്. മഞ്ഞ,വെള്ള,നീല എന്നീ നിറങ്ങളാണ് ഉള്‍പ്പെടുന്നത്. പാര്‍ട്ടിയുടെ പേര് നല്‍കാനായി ഉറുദുവിലും സംസ്‌കൃതത്തിലുമായി 1500ഓളം നിര്‍ദ്ദേശങ്ങള്‍ തനിക്ക് ലഭിച്ചുവെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യുകയാണ് ഇനി പ്രധാന മുന്‍ഗണന. രാഷ്ട്രീയരംഗത്ത് ഇനി ശക്തമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസം മുന്‍പാണ് ഇദ്ദേഹം കോണ്‍ഗ്രസ് വിട്ടത്.

Continue Reading

Trending