Connect with us

kerala

ന്യൂനമർദ്ദം ദുർബലമാകുന്നു; വൈകുന്നേരം വരെ മഴ തുടരാൻ സാധ്യത

സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്

Published

on

കേരളത്തിലുടനീളം ഇന്ന് (ഒക്ടോബർ 17 )വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അറബിക്കടലിൽ ലക്ഷദീപിനു സമീപം രൂപം കൊണ്ട ന്യൂനമർദ്ദം നിലവിൽ ശക്തി കുറഞ്ഞു. എങ്കിലും വൈകുന്നേരം വരെ മഴ തുടരാൻ സാധ്യതയുള്ളതായാണ് കാലാവസ്ഥാ പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ രാവിലെ 10 മണിക്ക് പുറപ്പെടിവിച്ച മുന്നറിയിപ്പ് പ്രകാരം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ പാലക്കാട് മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആവശ്യം വന്നാൽ കൂടുതൽ ക്യാംപുകൾ അതിവേഗം തുടങ്ങാൻ സജ്ജീകരണമൊരുക്കിയിട്ടുമുണ്ട്.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ 5 ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂരും, പാലക്കാട് ജില്ലകളിൽ വിന്യസിക്കാനായി നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്ത്യൻ ആർമിയുടെ രണ്ടു ടീമുകളിൽ ഒരു ടീം തിരുവനന്തപുരത്തും, ഒരെണ്ണം കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്. ഡിഫെൻസ് സെക്യൂരിറ്റി കോർപ്സിന്റെ (DSC) ടീമുകൾ ഒരെണ്ണം കോഴിക്കോടും ഒരെണ്ണം വയനാടും വിന്യസിച്ചിട്ടുണ്ട്.
എയർഫോഴ്സ്നേയും നേവിയെയും അടിയന്തിര സാഹചര്യം നേരിടാൻ സജ്ജരായിരിക്കാൻ നിർദ്ദേശം നൽകി.
സന്നദ്ധസേനയും സിവിൽ ഡിഫെൻസും അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ സജ്ജമായിട്ടുണ്ട്.

എൻജിനിയർ ടാസ്ക് ഫോഴ്സ് (ETF) ടീം ബാംഗ്ലൂർ നിന്നും മുണ്ടക്കയത്തേക്ക് തിരിച്ചു. എയർ ഫോഴ്സിന്റെ 2 ചോപ്പറുകൾ കോയമ്പത്തൂരിനടുത്തുള്ള സുളൂരിൽ നിന്നും തിരുവനന്തപുരത്ത് എത്തി.

പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളിക്ക് സമീപം ആളുകൾ കുടുങ്ങി കിടപ്പുണ്ടെന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഫയർ ഫോഴ്സ് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും എയർ ലിഫ്റ്റിങ് വേണ്ടി വന്നേക്കാം എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശത്തെ തുടർന്ന് എയർ ഫോഴ്സ് ഹെലികോപ്റ്റർ നിയോഗിച്ചു.
നേവിയുടെ ഹെലികോപ്റ്റർ കൂട്ടിക്കൽ, കൊക്കയാർ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ ഭക്ഷണപ്പൊതി വിതരണം ചെയ്യാനായി നിയോഗിച്ചു.

സംസ്ഥാന അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം കൂടുതൽ സജീവമാക്കി. ഡാമുകളിലെ സ്ഥിതിഗതികൾ വിലയിരുത്തുവാൻ കെ എസ് ഇ ബി , ജലസേചന വകുപ്പ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളെ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തിൽ 24 മണിക്കൂറും വിന്യസിച്ചു. പോലീസ്, ഫയർ ഫോഴ്സ്, ലാൻഡ് റെവന്യു കണ്ട്രോൾ റൂമുകളുമായും സംസ്ഥാന അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം ആശയവിനിമയം നടത്തി വരുന്നു. ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവികളോടും ഏതു വിധത്തിലുള്ള അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ സുസജ്ജമായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും ഒടുവിൽ ലഭിച്ച മുന്നറിയിപ്പ് പ്രകാരം കേരള-കർണാടക-ലക്ഷദ്വീപ് മേഖലകളിൽ മത്സ്യബന്ധനം ഇന്ന് വരെ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.

വൈദ്യുതി ബോർഡിന്റെ കീഴിലുള്ള അണക്കെട്ടുകളിൽ പത്തനംതിട്ട ജില്ലയിലെ കക്കി, തൃശ്ശൂർ ജില്ലയിലെ ഷോളയാർ , പെരിങ്ങൽകുത്തു, ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാർകുട്ടി, മാട്ടുപ്പെട്ടി, കല്ലാർ എന്നീ അണക്കെട്ടുകളിൽ രാവിലെ 7 മണിക്കുള്ള അണക്കെട്ടുകളുടെ നിരീക്ഷണപട്ടികയിൽ ചുവന്ന അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ പൊന്മുടി, ഇടുക്കി ഡാം, പത്തനംതിട്ടയിലെ പമ്പ എന്നിവിടങ്ങളിൽ നീല അലെർട് പ്രഖ്യപിച്ചിട്ടുണ്ട്.
ജലസേചന വകുപ്പിന്റെ അണക്കെട്ടുകളിൽ രാവിലെ 11 മണിക്കുള്ള നിരീക്ഷണപട്ടികയിൽ പാലക്കാട് ജില്ലയിലെ ചുള്ളിയാർ, തൃശ്ശൂർ പീച്ചി എന്നിവിടങ്ങളിൽ ചുവപ്പ് അലെർട് പ്രഖ്യപിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ വാഴാനി, ചിമ്മിനി, പാലക്കാട് ജില്ലയിലെ മീങ്കര, മംഗലം, മലമ്പുഴ എന്നിവിടങ്ങളിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ പോത്തുണ്ടി, തിരുവനന്തപുരം ജില്ലയിലെ നെയ്യാർ എന്നിവിടങ്ങളിൽ ആദ്യഘട്ടമുന്നറിയിപ്പായ നീലയും പുറപ്പെടുവിച്ചിട്ടുണ്ട്.

കേന്ദ്ര ജല കമ്മീഷന്റെ പ്രളയസാധ്യതാമുന്നറിയിപ്പ് പ്രകാരം പത്തനംതിട്ട, കോട്ടയം ജില്ലകളിലെ മടമൺ, കല്ലൂപ്പാറ, തുമ്പമൺ, പുല്ലക്കയർ, മണിക്കൽ, തിരുവനന്തപുരം ജില്ലയിലെ വെള്ളായിക്കടവ്, അരുവിപ്പുറം എന്നീ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് കാണിക്കുന്നത്.

മഴ നിലയ്ക്കാത്ത സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത കാണിക്കണം. അപകട സാഹചര്യങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുണ്ടാകണം. വേണ്ടിവന്നാൽ മാറി താമസിക്കാനും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ശ്രദ്ധിക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പ്രതിഫലിച്ചത് ജനവികാരം: പി.വി അബ്ദുല്‍ വഹാബ്

തദ്ദേശസ്വയഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Published

on

മലപ്പുറം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ പ്രകടമാകുന്നത് ജനവികാരം തന്നെയാണ്. നഗര-ഗ്രാമവ്യത്യാസമില്ലാതെ ജനങ്ങള്‍ യു.ഡി.എഫിന് നല്‍കിയ പരിപൂര്‍ണ പിന്തുണ വരുന്ന അസംബ്ലി തിരഞ്ഞെടുപ്പിന് യു.ഡി.എഫിന് വര്‍ധിത വീര്യം പകരുമെന്നും പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. തദ്ദേശസ്വയഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നിലപാടുകള്‍ക്കുള്ള തിരിച്ചടിയായണ് ജനങ്ങള്‍ നല്‍കിയത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള പരാജയമാണ് എല്‍.ഡി.എഫ് നേരിടേണ്ടി വന്നത്. താഴേത്തട്ടിലിറങ്ങിയുള്ള യു.ഡി.എഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കൂട്ടായമയുടെ വിജയം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

എല്‍ഡിഎഫിന്റെ കോട്ട തകര്‍ത്തു; 45 വര്‍ഷത്തിന് ശേഷം കൊല്ലം കോര്‍പ്പറേഷന്‍ പിടിച്ചെടുത്ത് യുഡിഎഫ്

സമീപകാലത്തൊന്നും കൊല്ലം കോര്‍പ്പറേഷനില്‍ ഇത്രയേറെ വലിയൊരു മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.

Published

on

കൊല്ലം: 45 വര്‍ഷത്തിന് ശേഷം എല്‍ഡിഎഫിന്റെ കുത്തക അവസാനിപ്പിച്ച് കൊല്ലം കോര്‍പ്പറേഷന്‍ പിടിച്ചെടുത്ത് യുഡിഎഫ്. കൊല്ലം കോര്‍പ്പറേഷന്‍ ഇടത് കോട്ടയായാണ് അറിയപ്പെട്ടിരുന്നത്.

സമീപകാലത്തൊന്നും കൊല്ലം കോര്‍പ്പറേഷനില്‍ ഇത്രയേറെ വലിയൊരു മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. മുന്‍ മേയര്‍മാരായ ഹണി ബെഞ്ചമിന്‍ വടക്കുംഭാഗത്തുനിന്നും രാജേന്ദ്രബാബു ഉളിയക്കോവിലിലും പരാജയപ്പെട്ടു. ജില്ലാ പഞ്ചായത്ത് നിലവില്‍ വന്നതിന് ശേഷം ഇന്നേവരെ വിജയിക്കാത്ത ജില്ലാ പഞ്ചായത്തിലും യുഡിഎഫ് മുന്നേറ്റമാണ്.

ഒരിക്കലും തകരാത്ത കോട്ടയായി കണക്കാക്കിയിരുന്ന ഇടതുകോട്ടയായിരുന്ന കൊല്ലത്തെ പരാജയം സിപിഐഎമ്മിന്റെ ആത്മവിശ്വാസം തകര്‍ത്തിരിക്കയാണ്. കൊട്ടാരക്കരയിലുണ്ടായ വിജയം മാത്രമാണ് സിപിഐഎമ്മിന് ആശ്വസിക്കാനുള്ളത്. 16 ഇടങ്ങളിലാണ് യുഡിഎഫ് മുന്നേറുന്നത്. എന്നാല്‍ എല്‍ഡിഎഫ് ഏഴിടങ്ങളില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. രണ്ടാംസ്ഥാനത്തുള്ള എന്‍ഡിഎ ഒമ്പത് ഇടങ്ങളില്‍ വിജയം സ്വന്തമാക്കി.

Continue Reading

kerala

50 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം തകര്‍ത്തു; ബാലുശ്ശേരി പഞ്ചായത്ത് പിടിച്ചെടുത്ത് യുഡിഎഫ്

26 സീറ്റുകളില്‍ ലീഡുമായി യുഡിഎഫും മുന്നേറിക്കൊണ്ടിരിക്കുകയാണ്.

Published

on

കോഴിക്കോട്: 50 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം തകര്‍ത്ത് ബാലുശ്ശേരി പഞ്ചായത്ത് പിടിച്ചെടുത്ത് യുഡിഎഫ്. 18 വാര്‍ഡുകളിലായി നടന്ന മത്സരത്തില്‍ ഏഴുവാര്‍ഡുകളില്‍ വിജയിച്ചാണ് 50 വര്‍ഷത്തെ എല്‍ഡിഎഫ് കോട്ട തകര്‍ത്ത് യുഡിഎഫ് ഭരണം പിടിച്ചത്.

കോഴിക്കോട് കോര്‍പറേഷനിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.  26 സീറ്റുകളില്‍ ലീഡുമായി യുഡിഎഫും മുന്നേറിക്കൊണ്ടിരിക്കുകയാണ്. അതേസമയം, അഴിയൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് – ആര്‍എംപി സഖ്യത്തില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു.

 

Continue Reading

Trending