ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ
നാളെ നടത്താനിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിവെച്ചതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

അതെ സമയം കലാലയങ്ങൾ 18ന് തുറന്നു പ്രവർത്തിക്കാനിരുന്നത് മാറ്റി 20 മുതൽ എന്നാക്കിയിട്ടുണ്ട്. 18ന് വെച്ച പരീക്ഷകൾ മാറ്റിവെക്കാൻ സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു.