യുവതിയെ ഭര്‍ത്താവ് വെട്ടികൊലപ്പെടുത്തി. കാസര്‍കോഡ് പെര്‍ളയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവമുണ്ടായത്. പെര്‍ള സ്വദേശിയായ ഉഷയെയാണ് ഭര്‍ത്താവ് അശോകന്‍ വെട്ടികൊലപ്പെടുത്തിയത്.കൊലപാതകം നടന്നത് ഇരുവരും വാടകയ്ക്ക് താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.