സി.പി.എമ്മിന് യു.എ.പി.എയുടെ വിഷയത്തില്‍ ഇരട്ടത്താപ്പാണെന് പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലനും താഹയും. മുഖ്യമന്ത്രിയുടെ ‘ഇവര്‍ ചായകുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റ്’ എന്ന പരാമര്‍ശം ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് ഇരുവരും ഓര്‍മപ്പെടുത്തി.

ജയിലുദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നും ശേഷം സുഹൃത്തുക്കളേയും ബന്ധുക്കളേയും വേട്ടയാടിയെന്നും ഇരുവരും പറഞ്ഞു. രണ്ട് പേരും ജയിലില്‍ കടുത്ത പീഡനമാണ് നേരിട്ടതെന്നും വ്യക്തമാക്കി.

മുഖ്യമന്ത്രി യു.എ.പി എ ചുമത്തിയതിനെ ന്യായീകരിച്ചതോടെ പാര്‍ട്ടി തുറന്ന് കാണിക്കപ്പെട്ടുവെന്ന് അലനും താഹയും ചൂണ്ടിക്കാട്ടി. കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കാന്‍ സമ്മര്‍ദമുണ്ടായതായിയെന്നും തങ്ങളെ ഭാഗം കേള്‍ക്കാതെയാണ് പാര്‍ട്ടി പുറത്താക്കിയതെന്നും അലന്‍ പറഞ്ഞു. സമ്മര്‍ദമുണ്ടെന്ന് അലന്‍ കോടതിയില്‍ പറഞ്ഞ ശേഷം രണ്ട് പേര്‍ക്കെതിരെയും പുതിയ കേസെടുത്തെന്ന് ത്വാഹ ഫസലും പറഞ്ഞു.