കോഴിക്കോട്: വിഫോര്‍ കേരളയ്ക്ക് പിന്നില്‍ എല്‍.ഡി.എഫ് ആണെന്ന് എറണാകുളം എം.പി ഹൈബി ഈഡന്‍. വിഫോര്‍ കേരളം വെറുമൊരു സംഘടനയല്ല. വ്യക്തമായ അജണ്ടയോടെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇത് എല്‍.ഡി.എഫിനെ സ്‌പോണ്‍സര്‍ ചെയ്യുന്ന അജണ്ടയാണെന്നും ഹൈബി വ്യക്തമാക്കി.

പാലത്തിന്റെ ഒരുഭാഗം മാത്രം തുറന്നുകൊടുത്ത് വിവാദമുണ്ടാക്കിയാല്‍ അതിന്റെ ഗുണം ലഭിക്കുക എല്‍.ഡി.എഫിനാണ്. വൈറ്റിലയിലെ പ്രതിഷേധത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. കൃത്യമായ പ്ലാനിംഗോടെയാണ് നടപ്പാക്കിയതെന്നും ഹൈബി ഈഡന്‍ ആരോപിച്ചു.

ഉദ്ഘാടനത്തിന് മുന്‍പായി വൈറ്റില മേല്‍പാലം തുറന്നുനല്‍കിയ സംഭവത്തില്‍ വിഫോര്‍ കേരള കോ-ഓര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍, മറ്റുഭാരവാഹികളായ ആഞ്ചലോസ്, റാഫേല്‍, സൂരജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.