തിരുവനന്തപുരം: ഇന്നു നടത്താനിരുന്ന സേ പരീക്ഷ മാറ്റിവെച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താല്‍ നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിയത്. ഇന്നത്തെ പരീക്ഷ ഈ മാസം 15ന് നടക്കും. മറ്റു ദിവസങ്ങളിലെ പരീക്ഷകളില്‍ മാറ്റമില്ലെന്ന് ഹയര്‍സെക്കന്ററി പരീക്ഷാ ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.