കോഴിക്കോട്: ജില്ലാ കമ്മിറ്റി ഓഫീസിനു നേര്‍ക്കുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് കോഴിക്കോട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയതായി സിപിഎം അറിയിച്ചു. ഹര്‍ത്താല്‍ ആഹ്വാനം നല്‍കിയത് പുലര്‍ച്ചെ ആയതിനാല്‍ ജനങ്ങള്‍ക്കുണ്ടാകാവുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് വാഹനങ്ങളെ ഒഴിവാക്കിയതെന്ന് സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചു. വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.