പത്തനംത്തിട്ട: ഉത്തരേന്ത്യയില്‍ ആളെ കൊല്ലുന്ന ഗോസംരക്ഷകരുടെ ദൗത്യം കേരളത്തിലും ശക്തമാകുന്നു. പശുക്കളെ കയറ്റിയ വാഹനം പത്തനംത്തിട്ടയിലെ മല്ലപ്പള്ളിയില്‍ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ചങ്ങനാശ്ശേരിക്കടുത്ത് തെങ്ങണയിലേക്ക് പശുക്കളെ കൊണ്ടുപോയ വാഹനമാണ് താലൂക്ക് ആസ്പത്രിക്കു സമീപം തടഞ്ഞത്.. ഏഴുമാറ്റൂരില്‍ വീടുകളില്‍ നിന്ന് വാങ്ങിയ പശുക്കളാണിതെന്ന് ഉടമസ്ഥര്‍ അറിയിച്ചെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ അത് കേള്‍ക്കാന്‍ തയാറായില്ലെന്ന് പൊലീസ് പറഞ്ഞു.

cow-cattle7591

സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ആറു ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വാഹനം ഉടന്‍ വിട്ടയക്കുമെന്നും പൊലീസ് പറഞ്ഞു. കന്നുകാലികളുടെ വില്‍പനക്കു നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞതെന്നാണ് വിവരം.