ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് മലയാളികള്‍ ഉള്‍പ്പെടെ പതിനാറ് പേര്‍ക്ക് പരുക്ക്. ആറ് പേരുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ ഹിമാചലിലെ മണ്ഡിയിലാണ് സംഭവം.

ഡല്‍ഹിയില്‍നിന്നു മണാലിയിലേക്കു പോകുകയായിരുന്ന ട്രാവലര്‍ രാവിലെ ആറേകാലോടെയാണ് അപകടത്തില്‍പെട്ടത്. മലപ്പുറത്ത് നിന്നും വിനോദ സഞ്ചാരത്തിനെത്തിയവരാണ് അപകടത്തില്‍പ്പട്ടത്. കുളുവിലേക്കുള്ള യാത്രയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ടംബോ ട്രാവലര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് തലകീഴായി മറിയുകയായിരുന്നു.


പന്ത്രണ്ട് പുരുഷന്മാരും അഞ്ച് സ്ത്രീകളുമാണു വാഹനത്തില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റവരെയെല്ലാം മാണ്ഡി ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. മറ്റുള്ള 8 പേരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.