kerala
ഹൈദരലി ശിഹാബ് തങ്ങള്‍ സ്നേഹ,സാഹോദര്യങ്ങള്‍ നിറഞ്ഞു തുളുമ്പിയ വ്യക്തിത്വം; വിഡി സതീശന്
ഫാസിസ്റ്റ് ശക്തികളും വിഭാഗീയതയും രാജ്യത്തെ പിന്നോട്ട് വലിക്കുന്ന ഈ കാലത്ത് ശരിക്കൊപ്പം എന്നും നിന്ന ഈ വലിയ മനുഷ്യന് കടന്നു പോകുന്നത് തീരാനഷ്ടമാണ്.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സ്നേഹ, സാഹോദര്യങ്ങള്‍ നിറഞ്ഞു തുളുമ്പിയ വ്യക്തിത്വമായിരുന്നവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.കേരള പൊതു ജീവിതത്തിലെ സൗമ്യ സാന്നിധ്യമാണ് മറഞ്ഞു പോകുന്നത്. രാഷ്ട്രീയ, സാമൂഹിക ,ആത്മീയ രംഗങ്ങളില്‍ നിസ്തുലമായ സംഭാവനകള്‍ നല്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.
യു.ഡി.എഫ് രാഷ്ട്രീയത്തെ മുന്നില്‍ നിന്നു നയിച്ച അദ്ദേഹം, എന്നും മത സാഹോദര്യത്തിനും മതേതരത്വത്തിനും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി പ്രവര്‍ത്തിച്ചു. ഫാസിസ്റ്റ് ശക്തികളും വിഭാഗീയതയും രാജ്യത്തെ പിന്നോട്ട് വലിക്കുന്ന ഈ കാലത്ത് ശരിക്കൊപ്പം എന്നും നിന്ന ഈ വലിയ മനുഷ്യന് കടന്നു പോകുന്നത് തീരാനഷ്ടമാണ്.
അദ്ദേഹം എന്നും സ്നേഹവാത്സല്യങ്ങള്‍ തന്നിരുന്നു. കൃത്യമായ ഉപദേശവും നിര്‍ദേശങ്ങളും നല്‍കിയിരുന്നു. ഗുരുസ്ഥാനീയനായ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പ്രണാമം. ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നു. ആദരാഞ്ജലി.പ്രതിപക്ഷ നേതാവ് അനുശോചിച്ചു.
kerala
കുമളി–ദിണ്ടുക്കൽ റോഡരികിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
ജനിച്ചയുടൻ കുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിലായിരുന്നു.
കുമളി: സംസ്ഥാന അതിർത്തിയിലെ തേനി ജില്ലയിലെ വീരപാണ്ടിക്ക് സമീപം കുമളി–ദിണ്ടുക്കൽ റോഡരികിൽ ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമായ ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ജനിച്ചയുടൻ കുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിലായിരുന്നു.
പൊക്കിൾക്കൊടി വഴി രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഉപ്പുക്കോട്ട വില്ലേജ് ഓഫിസർ കണ്ണൻ നൽകിയ പരാതിയിൽ മൃതദേഹം തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട് സമീപത്തെ ആശുപത്രികളും വീടുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
kerala
പെന്തക്കോസ്ത് വിശ്വാസിയുടെ വീടിലെ ബൈബിള്‍ വചനത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി
തലവൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ഹിന്ദു സംഘടന പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
പത്തനാപുരം (കൊല്ലം): പെന്തക്കോസ്ത് സഭ വിശ്വാസിയുടെ വീടിന്റെ മതിലില്‍ വര്‍ഷങ്ങളായി എഴുതിയിരുന്ന ബൈബിള്‍ വചനത്തിലെ ‘വിഗ്രഹാരാധികള്’ എന്ന വാക്കിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി. തലവൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ഹിന്ദു സംഘടന പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
പത്തനാപുരം പിടവൂര്‍ സത്യന്‍മുക്കില്‍ പെന്തക്കോസ്ത് വിശ്വാസികളായ ഒരു കുടുംബം താമസിക്കുന്ന വീടിന്റെ ചുമരില്‍ എഴുതിയിരുന്ന വചനമാണ് വിവാദമായത്. മതിലിന്റെ ചിത്രം ഹിന്ദു ഐക്യവേദി നേതാവ് ശശികല സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ പ്രതിഷേധം ശക്തമായി. തുടര്‍ന്ന് പഞ്ചായത്ത് മെമ്പര്‍ വിജയകുമാറിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയവര്‍ വാചകം നീക്കണമെന്ന് ആവശ്യപ്പെട്ടു.
ഇത് ബൈബിള്‍ വചനമാണെന്നും മായ്ക്കാന്‍ കഴിയില്ലെന്നും വീട്ടുകാര്‍ നിലപാട് എടുത്തു. പ്രതിഷേധക്കാര്‍ മതില് ഇടിച്ചുകളയുമെന്ന് ഭീഷണി മുഴക്കിയതോടെ പൊലീസ് ഇടപെട്ടു. പൊലീസിന്റെ ചര്‍ച്ചയ്ക്കിടെ വീട്ടുകാര്‍ വാചകം തങ്ങള്‍ മായ്ക്കില്ലെന്നും, പരാതിക്കാര്‍ക്ക് വേണമെങ്കില്‍ മായ്ക്കാമെന്നും അറിയിച്ചു.
തുടര്‍ന്ന് പൊലീസ് സഭ ഭാരവാഹികളുമായി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പിലെത്തി. പൊലീസിന്റെ സാന്നിധ്യത്തില്‍ ‘വിഗ്രഹാരാധികള്’ എന്ന വാക്ക് സ്പ്രേ പെയിന്റ് ഉപയോഗിച്ച് നീക്കി. അഞ്ച് വര്‍ഷത്തിലേറെയായി മതിലില്‍ എഴുതിയിരുന്ന വാചകത്തിനെതിരെയാണ് ഇപ്പോള്‍ പ്രതിഷേധമുണ്ടായത്.
kerala
യുവതിയുടെ ശരീരത്തിൽ തുണിക്കഷണം കണ്ടെത്തിയ സംഭവം; പോലീസ് കേസ് രജിസ്റ്റർ ചെയ്തു
മാനന്തവാടി പാണ്ടിക്കടവ് സ്വദേശിനിയായ 21കാരിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വയനാട്: മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിൽ നിന്ന് തുണിക്കഷണം കണ്ടെത്തിയ സംഭവത്തിൽ മാനന്തവാടി പൊലീസ് കേസെടുത്തു. ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിനിയായ 21കാരിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മാനന്തവാടി എസ്ഐ എം.സി. പവനനാണ് അന്വേഷണ ചുമതല. പൊലീസ് യുവതിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ശരീരത്തിൽ നിന്ന് ലഭിച്ച രണ്ട് തുണിക്കഷണങ്ങളിൽ ഒന്ന് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മറ്റൊരു കഷണം നേരത്തെ തന്നെ അന്വേഷണം നടത്തിയ ആരോഗ്യവകുപ്പ് ഡയറക്ടറുടെ സംഘത്തിന് കൈമാറിയിരുന്നു.
പ്രസവത്തിനു ശേഷം അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി രണ്ട് തവണ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും സ്കാനിങ് നടത്താൻ തയ്യാറായില്ലെന്നതാണ് പരാതിയിലെ പ്രധാന ആരോപണം. തുടർന്ന് ശരീരത്തിൽ നിന്നാണ് തുണിക്കഷണം പുറത്തുവന്നതെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നു.
മെഡിക്കൽ കോളേജിലെ സ്ത്രീരോഗ വിഭാഗം ഡോക്ടറുടെ ഭാഗത്തുണ്ടായ ശ്രദ്ധക്കുറവാണ് തുണി ശരീരത്തിൽ കുടുങ്ങാൻ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ മന്ത്രി ഒ.ആർ. കേളു, ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ), ആശുപത്രി സൂപ്രണ്ട് എന്നിവർക്കും യുവതി പരാതി നൽകിയിട്ടുണ്ട്.
-
News1 day agoഎക്സിലെ അശ്ലീല ഉള്ളടക്കം; കേന്ദ്ര നടപടിക്ക് പിന്നാലെ തെറ്റ് സമ്മതിച്ച് കമ്പനി, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു
-
kerala2 days agoകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്
-
News1 day agoദക്ഷിണാഫ്രിക്കന്‍ കടലില്‍ ‘ബ്രിക്സ് പ്ലസ്’ നാവിക അഭ്യാസം തുടങ്ങി ചൈന, റഷ്യ, ഇറാന്
-
kerala1 day ago‘ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നിറവേറ്റി’: വി ഡി സതീശന്
-
News2 days agoഎഫ്എ കപ്പില്‍ നിന്ന് ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കി ആറാം ഡിവിഷന് ടീം
-
kerala1 day agoദേശീയപാത 66: വെങ്ങളം-രാമനാട്ടുകര റീച്ചിലെ ടോള്‍ പിരിവിന് വിജ്ഞാപനം; ടോള്‍ പിരിവ് ചൊവ്വാഴ്ച തുടങ്ങിയേക്കും
-
GULF1 day agoനാല്പതു തവണ ഹജ്ജ് കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;
-
kerala1 day agoപേരിലേ ബാലനുള്ളൂ, വർഗീയതയിൽ മൂത്തോൻ; എ.കെ. ബാലനെതിരെ ഷാഫി പറമ്പിൽ
