ഹൈദരാബാദ്: ഇന്ത്യയിലെ പ്രമുഖ തെരുവുകളില്‍ യുവാക്കളില്‍ തോക്ക് ഉപയോഗം കൂടുന്നതായി റിപ്പോര്‍ട്ട്. ഹൈദരാബാദ് പഴയ തെരുവില്‍ ജന്മദിന ആഘോഷത്തിനിടെ 22 കാരന്‍ വെടിയുതിര്‍ത്തതാണ് പുതിയ വിവാദം. പിസ്റ്റല്‍ ഉപയോഗിച്ച് ആകാശത്തേക്ക് നിരന്തരം വെടിയുതിര്‍ത്താണ് 22 കാരനായ മിസ്ര ഇബ്രാഹിം അലി ജന്മദിനം ആഘോഷിച്ചത്. എന്നാല്‍ ആഘോഷ ദൃശ്യം സമൂഹമാധ്യമങ്ങള്‍ വഴി പുറത്തായതോടെ യുവാവ് പൊലീസ് പിടിയിലായി.

മെയ് അഞ്ചിനായിരുന്നു മിശ്രയുടെ ജന്മദിനം. ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധിയാളുകളാണ് ജന്മദിം ആഘോഷിക്കാനെത്തിയത്. ആഘോഷങ്ങള്‍ക്കിടെ പിസ്റ്റള്‍ ഉപയോഗിച്ച് യുവാവ് അഞ്ച് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്ന. ആവേശം മുറുകുന്നതിനിടെ യുവാവ് വീണ്ടും ഏഴുതവണ വെടി പൊട്ടിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ പകര്‍ത്തി ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്യുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഇത് വൈറലായതോടെയാണ് യുവാവിനെതിരെ പൊലീസ് നടപടിയുണ്ടായത്.
നേരത്തെ സുഹൃത്തിന്റെ ജന്മദിനത്തില്‍ ഹൈദരാബാദ് സ്വദേശിയായ 19 കാരന്‍ വെടിയുതിര്‍ത്തതും വിവാദമായിരുന്നു.