തിങ്കളാഴ്ച വിധി വരാനിരിക്കെ വിസ്മയ കേസില്‍ ഭര്‍ത്താവില്‍ നിന്നും നേരിട്ട പീഡനങ്ങള്‍ വിസ്മയ പിതാവിനോട് പറയുന്ന ശബ്ദരേഖ പുറത്ത്. വിസ്മയയും അച്ഛനും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തായത്.

എനിക്ക് പറ്റില്ല അച്ഛാ…. ഇവിടെ നിര്‍ത്തിയിട്ട് പോയാല്‍ എന്നെ കാണില്ല, എനിക്ക് വീട്ടിലോട്ട് തിരിച്ചു വരണം, എനിക്ക് പേടിയാണ് ഇവര്‍ എന്നെ ഉപദ്രവിക്കും.. തുടങ്ങിയ സംഭാഷണമാണ് പുറത്തുവന്നിട്ടുള്ളത്.

കഴിഞ്ഞ ജൂണ്‍ 21 നാണ് വിസ്മയ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത് ദിവസം തന്നെ കിരണ്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗാര്‍ഹികപീഡനം, സ്ത്രീധനപീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സ്ത്രീധനമാവശ്യപ്പെട്ട് നിരന്തരം ഇയാള്‍ ഭാര്യയെ പീഡിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍ കോടതി നാളെ വിധി പറയും