പാര്‍ട്ടി ഫണ്ട് നല്‍കാത്തതിനെ തുടര്‍ന്ന് തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തതായി പരാതി. മന്നംകര ചിറ ജംഗ്ഷന് സമീപമുള്ള ശ്രീമുരുകന്‍ ഹോട്ടലാണ് അടിച്ചുതകര്‍ത്തത്. സിപിഐ മന്നംകരച്ചിറ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരാതി.

ഹോട്ടല്‍ ഉടമയെയും ഭാര്യയും അസഭ്യം പറഞ്ഞുവെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് 500 രൂപ ഫണ്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് ബ്രാഞ്ച് സെക്രട്ടറി കടയില്‍ ചെന്നിരുന്നു. എന്നാല്‍ തുക നല്‍കാനാവില്ലെന്ന് കടയുടമ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെ സിപിഐയുടെ സമ്മേളനവുമായി ബന്ധപ്പെട്ട പണപ്പിരിവുമായി വീണ്ടും കടയില്‍ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.