കോഴിക്കോട്: ഐ ലീഗിലെ ആദ്യജയം തേടി ഇറങ്ങിയ കേരള എഫ്.സിക്ക് വീണ്ടും തോല്‍വി. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റോഡിയത്തില്‍ നടന്ന രണ്ടാം ഹോം മാച്ചില്‍ ഗോകുലം കേരളാ എഫ്.സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് നെരോകെ എഫ്.സി തോല്‍പിച്ചത്. നെറോകയ്ക്കായി നൈജീരിയന്‍ താരം ഒഡിലി ചിഡി (23), നിങ്‌തോജം പ്രീതം (43), ങാകോം റൊണാള്‍ഡ് (96) എന്നിവരാണ് ഗോള്‍ നേടിയത്

നെരോകെയുടെ മുന്നേറ്റനിരക്കാര്‍ ആദ്യ മിനിറ്റുകള്‍ മുതല്‍ നടത്തിയ നീക്കത്തിന് തുടക്കത്തില്‍ തന്നെ ഫലംകണ്ടു. ഇരുപത്തി മൂന്നാം മിനിറ്റില്‍ ഫെലിക്‌സ് ഒഡിലിയാണ് ചിഡി ഗോകുലത്തിന്റെ വല കുലുക്കിയത്.
കേരളത്തിന്റെ പ്രത്യാക്രമണങ്ങളെല്ലാം നെരോകെയുടെ പ്രതിരോധത്തില്‍ തട്ടിത്തെറിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. കളിയുടെ അധിക സമയത്ത് നെറോക വീണ്ടും ലക്ഷ്യം കണ്ടതോടെ ഗോകുലം തോല്‍വിയുറപ്പിച്ചു. 96–ാം മിനിറ്റില്‍ ങാകോം റൊണാള്‍ഡ്് മൂന്നാം ഗോളും നേടി.

നേരത്തെ ആദ്യ മത്സരത്തില്‍ ഷില്ലോങ് ലജോങ്ങിനോട് ഒരു ഗോളിന് തോറ്റിരുന്ന ഗോകുലം രണ്ടാം മത്സരത്തില്‍ ചെന്നൈ സിറ്റിയെ സമനിലയില്‍ പിടിച്ചിരുന്നു.