Connect with us

Cricket

ഐസിസി ചാംപ്യന്‍സ് ട്രോഫി: ഗ്രൂപ്പ് ജേതാക്കളാകാന്‍ ഇന്ത്യയും ന്യൂസിലാന്‍ഡും നേര്‍ക്കുനേര്‍

ഗ്രൂപ്പ് ചാംപ്യന്‍മാരെ നിശ്ചയിക്കാനും സെമിയില്‍ എതിരിടാനുള്ള ടീമിനെ നിര്‍ണയിക്കാനും ഇന്നത്തെ മല്‍സരത്തിന് സാധിക്കും.

Published

on

ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടാന്‍ സജ്ജം. ദുബായില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് മത്സരം നടക്കുന്നത്. സമ്മര്‍ദമോ ആശങ്കകളോ ഇല്ലാതെയാണ് ഇരു ടീമുകളും ഇന്ന് മല്‍സരിക്കാന്‍ ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് മല്‍സരങ്ങളും വിജയിച്ച് സെമിയുറപ്പിച്ചാണ് ഇന്ത്യയും ന്യൂസിലന്‍ഡും പോരിന് ഇറങ്ങുന്നത്. ഗ്രൂപ്പ് ചാംപ്യന്‍മാരെ നിശ്ചയിക്കാനും സെമിയില്‍ എതിരിടാനുള്ള ടീമിനെ നിര്‍ണയിക്കാനും ഇന്നത്തെ മല്‍സരത്തിന് സാധിക്കും.

ബംഗ്ലാദേശിനെയും പാകിസ്ഥാനെയും അനായാസം മറികടന്നാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. മാത്രമല്ല, ഗ്രൂപ്പ് എയില്‍ ആദ്യം സെമി ഉറപ്പിച്ചതും ഇന്ത്യ തന്നെ. എന്നാല്‍, ഇന്ന് ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത പരീക്ഷണം തന്നെയാണ്. തോല്‍വി അറിയാതെയാണ് ന്യൂസിലന്‍ഡും സെമിയില്‍ കയറിയത്. മുന്നൂറാം ഏകദിനത്തിനിറങ്ങുന്ന വിരാട് കോഹ്ലലിയാണ് ഇന്നും ശ്രദ്ധാകേന്ദ്രം. ഫോമില്‍ അല്ലാതിരുന്ന വിരാട് കോഹ്ലി കഴിഞ്ഞ മല്‍സരത്തില്‍ പാകിസ്ഥാന് എതിരെ സെഞ്ചറി നേടിയതും അതിവേഗ 14,000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയതും നമ്മള്‍ കണ്ടതാണ്.

രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും പരിക്ക് മാറി തിരികെ എത്തിയത് ടീമിന് ആശ്വാസമാണ്. ഇന്ത്യ നാല് മാറ്റങ്ങളോടെ ഇറങ്ങാനുള്ള സാധ്യത കാണുന്നുണ്ട്. കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലായി പുറത്തിരിക്കുന്ന റിഷഭ് പന്തും വാഷിംഗ്ടണ്‍ സുന്ദറും ടീമിലെത്താനാണ് സാധ്യത. വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിനും അക്സര്‍ പട്ടേലിന് പകരമാകും ഇവര്‍ ടീമിലെത്തുക . കുല്‍ദീപ് യാദവിന് പകരം വരുണ്‍ ചക്രവര്‍ത്തിയും മുഹമ്മദ് ഷമിക്ക് പകരം അര്‍ഷ്ദീപ് സിംഗും പരിഗണയിലുണ്ട്.

ജയം അനിവാര്യം എന്ന സമ്മര്‍ദമ്മില്ലാത്തതിനാല്‍ മാറ്റങ്ങള്‍ക്ക് പരിശ്രമിക്കുകയാണ് ഇന്ത്യ. ഡാരില്‍ മിച്ചല്‍ പരിക്കില്‍ നിന്ന് മുക്തനായ വാര്‍ത്തകളാണ് പുറത്ത്് വരുന്നത്. ഇതോടെ ന്യൂസിലന്‍ഡ് നിരയിലും മാറ്റങ്ങള്‍ ഉറപ്പാണ്. കിവീസ് ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടുകയാവും ഇന്ത്യന്‍ സ്പിന്നര്‍മാരുടെ ഇന്നത്തെ വെല്ലുവിളി.

ഇന്ന് ഇന്ത്യ ജയിച്ചാല്‍ ഗ്രൂപ്പ് എ ചാംപ്യന്മാരാവുകയും സെമിയില്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയെ നേരിടുകയും ചെയ്യും. ഇനി ന്യൂസിലന്‍ഡാണ് ജയിക്കുന്നതെങ്കില്‍ സെമി ഫൈനലില്‍ ഇന്ത്യയുടെ എതിരാളി ഗ്രൂപ്പ് എ ചാംപ്യന്മാരായ ദക്ഷിണാഫ്രിക്കയാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

തിമിര്‍ത്താടി ചെന്നൈ സൂപ്പര്‍ കിങ്‌സ്; ലക്‌നൗവിനെ 5 വിക്കറ്റിന് വീഴ്ത്തി

167 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറില്‍ മറികടന്നു.

Published

on

ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ തകര്‍ത്തെറിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഫോം കളി. ലക്‌നൗവിനെ 5 വിക്കറ്റിന് വീഴ്ത്തിയാണ് ചെന്നൈ നിറഞ്ഞാടിയത്. 167 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറില്‍ മറികടന്നു. പുറത്താക്കാതെ 26 റണ്‍സ് എടുത്ത എം എസ് ധോണിയാണ് ചെന്നൈയുടെ ഭാവി വിജയത്തിലേക്ക് എത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 166 റണ്‍സ് എടുത്തത്. 63 റണ്‍സ് എടുത്ത നായകന്‍ ഋഷഭ് പന്താണ് ലക്‌നൗവിന്റെ ടോപ് സ്‌കോര്‍. 5 തുടര്‍ത്തോല്‍വികള്‍ക്ക് ശേഷമാണ് ചെന്നൈ ജയിക്കുന്നത്. അതേസമയം, ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരമാണ് ലക്‌നൗ നഷ്ടപ്പെടുത്തിയത്.

അതേസമയം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈ. സീസണിലെ മൂന്നാം തോല്‍വി വഴങ്ങിയ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എട്ടു പോയിന്റുമായി നാലാം സ്ഥാനത്താണ്. ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

 

Continue Reading

Cricket

ചെന്നൈക്ക് തുടര്‍ച്ചയായ അഞ്ചാം തോല്‍വി; ജയക്കളം തീര്‍ത്ത് കൊല്‍ക്കത്ത

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി.

Published

on

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. എട്ട് വിക്കറ്റിന് കൊല്‍ക്കത്ത ചെന്നൈയെ തകര്‍ത്തെറിഞ്ഞു. അതേസമയം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് മാത്രമാണ് ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറില്‍ നേടാനായുള്ളൂ. 104 റണ്‍സ് വിജയലക്ഷ്യം 59 ബോളുകള്‍ ബാക്കിനില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

31 റണ്‍സെടുത്ത ശിവം ദുബെയ്ക്ക് മാത്രമാണ് ചെന്നൈയുടെ ടീമില്‍ മികച്ച സ്‌കോര്‍ കണ്ടെത്താനായുള്ളൂ. അതേസമയം ധോണി ഒരു റണ്‍സെസടുത്താണ് മടങ്ങിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നല്ല ഫോമിലായിരുന്നു. 44 റണ്‍സെടുത്ത സുനില്‍ നരെയ്ന്‍ ആണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ബാറ്റിങ് നിരയെ 20 ഓവറില്‍ 9 വിക്കറ്റ് വീഴ്ത്തി വെറും 103 റണ്‍സില്‍ പിടിച്ചു നിര്‍ത്തിയ കെകെആര്‍ വിജയ ലക്ഷ്യം 10.1 ഓവറില്‍ സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ സുനില്‍ നരെയ്ന്‍ ബൗളിങില്‍ സ്റ്റാറായി നിന്നപ്പോള്‍ ചെന്നൈ ബാറ്റിങ് നിര പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്.

Continue Reading

Cricket

ഐപിഎല്‍: മലയാളി താരം വിഘ്നേഷ് പുത്തൂർ ടീമിലില്ല, ഹാർദിക് തിരിച്ചെത്തി

ഗുജറാത്തിനെ ബാറ്റിങ്ങിനയച്ച് മുംബൈ

Published

on

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. സസ്പെൻഷൻ കഴിഞ്ഞെത്തിയ ഹാർദിക് പണ്ഡ്യ മുംബൈ ടീമിനെ നയിക്കും. മലയാളി താരം വിഘ്നേഷ് പുത്തൂർ ഇന്ന് ടീമിൽ ഇല്ല. ഇമ്പാക്ട് പ്ലെയർസിന്റെ ലിസ്റ്റിലും വിഘ്നേഷിന് ഇടമില്ല.

ഇംപാക്ട് പ്ലെയറായി പോലും താരത്തെ പരിഗണിച്ചില്ല. റോഭിൻ മിൻസ്, അശ്വനി കുമാർ, രാജ് അംഗദ് ബാവ, വിൽ ജാക്സ്, കോർബിൻ ബോഷ് എന്നിവരാണ് മുംബൈയുടെ ഇംപാക്ട് പ്ലെയേഴ്സ്. അതേസമയം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തി.

കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 11 റൺസിന്റെ തോൽവിയാണ് ഗുജറാത്ത് ഏറ്റുവാങ്ങിയത്, 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ഡെത്ത് ഓവറുകളിൽ തകർന്നു. മറുവശത്ത്, താൽക്കാലിക നായകൻ സൂര്യകുമാർ യാദവിന്റെ കീഴിൽ മികച്ച തുടക്കമല്ല മുംബൈയ്ക്ക് ലഭിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നാല് വിക്കറ്റിന്റെ കനത്ത തോൽവി ഏറ്റുവാങ്ങി.

Continue Reading

Trending