ദുബായ് : ഐസിസി റാങ്കിങ്ങില്‍ മുന്‍നിര സ്ഥാനം നിലനിര്‍ത്തി ഇന്ത്യ താരങ്ങള്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാമത്. 871 പോയിന്റാണ് വിരാടിനുള്ളത്.

രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ ടീം ഉപനായകന്‍ രോഹിത് ശര്‍മ്മയാണ്. 855 പോയിന്റ് കരസ്ഥമാക്കിയാണ് ഹിറ്റ്മാന്‍ രണ്ടാമതെത്തിയത്. പാകിസ്ഥാന്‍ യുവതാരവും ഏകദിന ക്യാപ്റ്റനുമായ ബാബര്‍ അസമാണ് പട്ടികയില്‍ മൂന്നാമതുള്ളത്.

ബൗളര്‍മാരുടെ നിരയില്‍ ന്യൂസിലാന്‍ഡിന്റെ പേസ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടാണ് പട്ടികയില്‍ ഒന്നാമതുള്ളത്. 722 പോയിന്റാണ് ബോള്‍ട്ടിനുള്ളത്. 719 പോയിന്റുമായി ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ തൊട്ടുപിന്നിലുണ്ട്.

സിംബാബ്‌വെക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തോടെ പാക് യുവതാരം ഷഹീന്‍ അഫ്രീദി ബൗളര്‍മാരുടെ പട്ടികയില്‍ 16ാം സ്ഥാനത്തേക്ക് കുതിച്ചു. ഇതാദ്യമായാണ് ഷഹീന്‍ ആദ്യം 20 പേരില്‍ ഇടംപിടിക്കുന്നത്.