ഡല്‍ഹി: എസ്ബിഐയുടെയും എച്ച്ഡിഎഫ്സി ബാങ്കിന്റെയും ചുവടുപിടിച്ച് ഐസിഐസിഐ ബാങ്കും ഭവനവായ്പ നിരക്ക് കുറച്ചു. 6.7 ശതമാനമായാണ് പലിശ നിരക്ക് കുറച്ചത്.
മാര്‍ച്ച് അഞ്ചുമുതല്‍ പുതുക്കിയ പലിശ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് ബാങ്ക് അറിയിച്ചു. 75 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്ക് ഇടപാടുകാര്‍ക്ക് കുറഞ്ഞ പലിശനിരക്കായ 6.7 ശതമാനം പ്രയോജനപ്പെടുത്താവുന്നതാണ്. മാര്‍ച്ച് 31 വരെ മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളൂ. 75 ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ക്ക് 6.75 ശതമാനമാണ് കുറഞ്ഞ പലിശനിരക്ക്.
കഴിഞ്ഞദിവസമാണ് എസ്ബിഐ ഭവനവായ്പകളുടെ പലിശനിരക്ക് കുറച്ചത്. വിവിധ പ്ലാനുകള്‍ക്ക് 6.70 ശതമാനം മുതല്‍ ആരംഭിക്കുന്ന പലിശനിരക്കാണ് ബാങ്ക് നിശ്ചയിച്ചത്.പലിശനിരക്കില്‍ 70 ബേസിക് പോയന്റിന്റെ വരെ കുറവാണ് വരുത്തിയത്. മാര്‍ച്ച് 31 വരെ പരിമിതമായ സമയത്തേയ്ക്കാണ് എസ്ബിഐ ഇളവ് അനുവദിച്ചത്.
Be the first to write a comment.