ഇടുക്കി ഡാം നാളെ തുറക്കും. നാളെ രാവിലെ 11 മണിയോടെ ഇടുക്കി ഡാം തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി ഡാമിന്റെ 2 ഷട്ടറുകൾ നാളെ രാവിലെ 11 മണിക്ക് 50 സെ.മീ വീതം ഉയർത്തി ജലം പുറത്തേക്ക് വിടാനാണ് തീരുമാനം. ഉന്നതതലയോഗത്തിലാണ് ഡാം തുറക്കാൻ തീരുമാനമായത്.

മുമ്പുണ്ടായ പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും എന്നും ജനങ്ങളെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്ന നടപടി ഉണ്ടാകില്ലെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.