തൊടുപുഴ: ഇടുക്കിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി കുത്തേറ്റു മരിച്ചു. പള്ളിവാസല്‍ പവര്‍ഹൗസിനു സമീപം, ബൈസണ്‍വാലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി രേഷ്മയാണ് (17) മരിച്ചത്. പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവിനായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.