കൊല്‍ക്കത്ത: ഐലീഗ് ഫുട്‌ബോളില്‍ ആദ്യജയം തേടി ഗോകുലം കേരള എഫ് സി ഇന്ന് മുന്‍ചാമ്പ്യന്‍മാരായ പഞ്ചാബ് എഫ് സിയെ നേരിടും. ഉച്ചയ്ക്ക് രണ്ട് ് മണിക്ക് കൊല്‍ക്കത്തയിലെ സാള്‍ട്‌ലേക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക. ആദ്യ മത്സരത്തില്‍ ചെന്നൈ സിറ്റിക്ക് എതിരെ ആദ്യമിനിറ്റുകളില്‍ തന്നെ ലീഡ് നേടിയ ശേഷം ഗോകുലം തോല്‍വിയേറ്റുവാങ്ങുകയായിരുന്നു. എന്നാല്‍ ഐസ്വാള്‍ എഫ്.സിയെ തോല്‍പിച്ചാണ് പഞ്ചാബിന്റെ വരവ്. മത്സരം വണ്‍ സ്‌പോര്‍ട്‌സില്‍ തത്സമയ കാണാം.
ആദ്യ മത്സരത്തിലെ പിഴവുകള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് ഗോകുലം കോച്ച് വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നീസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മുന്നേറ്റ നിരയില്‍ ഘാനയില്‍ നിന്നുമുള്ള സ്‌െ്രെടക്കേഴ്‌സായ അന്ടവി, ഫിലിപ്പ് അഡ്ജ എന്നിവരിലാണ് കേരള ക്ലബിന്റെ പ്രതീക്ഷ.

അന്ടവി ആദ്യ മത്സരത്തില്‍ ഗോകുലത്തിനു വേണ്ടി ഗോള്‍ നേടിയിരുന്നു. പരിക്ക് കാരണം ആദ്യ മത്സരത്തില്‍ ഇറങ്ങാതിരുന്ന അഫ്ഘാന്‍ തരാം ഷെരീഫ് മുഹമ്മദ് ഇന്ന് കളത്തിലിറങ്ങിയേക്കും. പ്രതിരോധ നിരയില്‍ ഘാന താരവും ക്യാപ്റ്റനുമായ മുഹമ്മദ് അവാലിനൊപ്പം വയനാടുകാരന്‍ അലക്‌സും അണിനിരക്കും.