Connect with us

News

ഞാന്‍ തയ്യാര്‍,അസാധ്യമായി ഒന്നുമില്ല- ലോകകപ്പ് ഫൈനലിന് തൊട്ടുമുമ്പ് പുതിയ ചിത്രം പങ്കുവെച്ച് മെസി

വൈകിട്ട് എട്ടര മണിക്ക് ലൂസൈല്‍ സ്റ്റേഡിയത്തിലാണ് കളി നടക്കുക.

Published

on

ലോകം മുഴുവന്‍ ഖത്തര്‍ ലോകകപ്പിലേക്ക് ചങ്കിടിപ്പോടെ കാത്തിരിക്കുമ്പോള്‍ ആത്മവിശ്വാസത്തോടെ അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി. ഞാന്‍ തയ്യാര്‍ ,അസാധ്യമായി ഒന്നുമില്ല എന്ന അടിക്കുറിപ്പോട് കൂടിയാണ് മെസ്സി പുതിയ ചിത്രം തന്റെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പങ്കുവെച്ചിരിക്കുന്നത്.

ആത്മവിശ്വാസത്തിന്റെ പുഞ്ചിരി തൂകി ഫുട്‌ബോളും അരികെ വെച്ചാണ് മെസ്സി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം തന്നെ മില്യണ്‍ ലൈക്കുകളും കമന്റുകളുമാണ് ചിത്രത്തിന് വന്നിട്ടുള്ളത്.

ഖത്തര്‍ ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍ ഇന്ന് അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലാണ് മത്സരം. വൈകിട്ട് എട്ടര മണിക്ക് ലൂസൈല്‍ സ്റ്റേഡിയത്തിലാണ് കളി നടക്കുക.

News

വണ്‍പ്ലസ് 15ആര്‍ ഇന്ത്യയില്‍ എത്താന്‍ ഒരുങ്ങുന്നു; ഡ്യുവല്‍ ക്യാമറ ഡിസൈന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു

ലോഞ്ചിനോടനുബന്ധിച്ച് വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യേക മൈക്രോസൈറ്റ് ലൈവായിട്ടുണ്ടെന്നും ഇത് ഫോണിന്റെ പ്രധാന ഡിസൈന്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നുവെന്നും വ്യക്തമാക്കുന്നു.

Published

on

വണ്‍പ്ലസ് ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ വണ്‍പ്ലസ് 15ആര്‍ ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സൂചന നല്‍കി. അടുത്തിടെ പുറത്തിറങ്ങിയ വണ്‍പ്ലസ് 15 സീരീസ് ലൈനപ്പിന്റെ ഭാഗമായിട്ടാണ് ഈ മോഡല്‍ എത്തുന്നത്. ലോഞ്ചിനോടനുബന്ധിച്ച് വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യേക മൈക്രോസൈറ്റ് ലൈവായിട്ടുണ്ടെന്നും ഇത് ഫോണിന്റെ പ്രധാന ഡിസൈന്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നുവെന്നും വ്യക്തമാക്കുന്നു. ടീസറനുസരിച്ച്, വണ്‍പ്ലസ് 15ആര്‍ കറുപ്പ് പച്ച എന്നീ രണ്ടു നിറങ്ങളിലാണ് ലഭ്യമാകുന്നത്. ഫോണിന്റെ പിന്‍ഭാഗത്തെ ക്യാമറ മൊഡ്യൂള്‍ പ്രത്യേക ശ്രദ്ധ നേടുന്ന ഭാഗമാണ് സ്‌ക്വയര്‍ ഡിസൈന്‍ ഡെക്കോയിനുള്ളില്‍ ലംബമായി സജ്ജീകരിച്ച ഡ്യുവല്‍ റിയര്‍ ക്യാമറ സിസ്റ്റം. ഇത് വണ്‍പ്ലസ് 15 ഫ്‌ളാഗ്ഷിപ്പിന്റെ ഡിസൈന്‍ ഭാഷയെ അനുസ്മരിപ്പിക്കുന്നു. വിലകുറഞ്ഞതും എന്നാല്‍ പ്രീമിയം ലുക്കും ഫീച്ചറുകളും ആഗ്രഹിക്കുന്ന ഉപയോക്താക്കളെയാണ് 15ആര്‍ ലക്ഷ്യമിടുന്നത്. ഫോണിന്റെ പൂര്‍ണ്ണ സവിശേഷതകളും ഇന്ത്യയിലെ ലോഞ്ച് തീയതിയും അടുത്ത ദിവസങ്ങളില്‍ വണ്‍പ്ലസ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Continue Reading

News

എട്ടുമാസം ഗര്‍ഭിണിയെ ബിഎംഡബ്ല്യു കാറിടിച്ചു; സിഡ്‌നിയില്‍ ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം

വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഹോണ്‍സ്ബിയിലെ ജോര്‍ജ് സ്ട്രീറ്റില്‍ നടന്ന അപകടത്തിലാണ് യുവതി മരിച്ചത്.

Published

on

സിഡ്‌നി: നടക്കാനിറങ്ങിയ എട്ടുമാസം ഗര്‍ഭിണിയെ ബിഎംഡബ്ല്യു കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ആസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഇന്ത്യന്‍ സ്വദേശിനി സമന്‍വിത ധരേശ്വര്‍ (33) ദാരുണാന്ത്യം ചെയ്തു. ഭര്‍ത്താവിനും മൂന്ന് വയസ്സുള്ള മകനുമൊപ്പം നടക്കാനിറങ്ങിയിരിക്കുകയായിരുന്നപ്പോള്‍ വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഹോണ്‍സ്ബിയിലെ ജോര്‍ജ് സ്ട്രീറ്റില്‍ നടന്ന അപകടത്തിലാണ് യുവതി മരിച്ചത്. നടപ്പാത മുറിച്ചു കടക്കാനിരിക്കെ വഴിയിലൂടെയെത്തിയ കിയ കാര്‍ വേഗം കുറച്ച് നിര്‍ത്തി. എന്നാല്‍ പിന്നില്‍ നിന്ന് അമിതവേഗത്തില്‍ എത്തിയ ബിഎംഡബ്ല്യു കാര്‍ കിയയെ ഇടിക്കുകയായിരുന്നു. ഈ ഇടിയുടെ ആഘാതത്തില്‍ രണ്ടും കാറുകളും നിയന്ത്രണം വിട്ട് സമന്വിതയെ ഇടിച്ചു വീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ വെസ്റ്റ്മീഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും യുവതിയേയും ഗര്‍ഭസ്ഥ ശിശുവിനെയും രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു. 19 വയസുകാരനാണ് ആഡംബര ബിഎംഡബ്ല്യു കാര്‍ ഓടിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കിയ കാര്‍ ഡ്രൈവര്‍ക്ക് പരിക്കുകളൊന്നുമില്ലെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്. അപകടത്തില്‍ സമന്‍ വിതയുടെ ഭര്‍ത്താവിനും കുട്ടിക്കും പരിക്കേറ്റിട്ടില്ല. യൂണിഫോം ടെസ്റ്റ് അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു സമന്‍വിത ധരേശ്വര്‍. സംഭവത്തിനു പിന്നാലെ ഓടി മറഞ്ഞ ബിഎംഡബ്ല്യു കാര്‍ ഡ്രൈവറെ പിന്നീട് വഹ്രൂംഗയിലെ വീട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മരണത്തിന് കാരണമാകുന്ന അപകടകരമായ ഡ്രൈവിംഗ്, അശ്രദ്ധമായ വാഹനമോടിക്കല്‍, ഗര്‍ഭസ്ഥ ശിശുവിന്റെ മരണം തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തപ്പെട്ടത്. ഡ്രൈവറെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മജിസ്‌ട്രേറ്റ് ജാമ്യം നിഷേധിച്ചു. ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിനുള്ള കുറ്റത്തിന് മൂന്നു വര്‍ഷം വരെ അധിക തടവ് ശിക്ഷ ലഭിക്കാമെന്നും നിയമം വ്യക്തമാക്കുന്നു

Continue Reading

kerala

‘നല്ല നടപ്പ്’ ഉറപ്പാക്കാന്‍ പൊലീസ്; നിയമലംഘകര്‍ക്ക് പിഴ

ഇക്കൊല്ലം ജീവന്‍ നഷ്ടപ്പെട്ടത് 851 കാല്‍നടയാത്രക്കാര്‍ക്ക്

Published

on

തിരുവനന്തപുരം: കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി പൊലീസ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങിയത് 1232 വാഹനങ്ങള്‍. ഇവരില്‍ നിന്ന് 2.57 ലക്ഷം രൂപ പിഴയും ചുമത്തി. വാഹന അപകടങ്ങളില്‍ കാല്‍നടയാത്രക്കാരുടെ മരണനിരക്കില്‍ ആശകാജനകമായ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നത് മൂന്ന് ദിവസം നീണ്ടുനിന്ന സ്‌പെഷ്യല്‍ ഡ്രൈവ് നടത്തിയത്.
കാല്‍നടയാത്രക്കാരുടെ ക്രോസിംഗുകളില്‍ വേഗത കുറയ്ക്കാത്ത വാഹനങ്ങള്‍, അമിത വേഗതയില്‍ വാഹനമോടിക്കല്‍, കാല്‍നടയാത്രക്കാര്‍ക്ക് നിയമപരമായി അനുവദനീയമായ വഴിയുടെ അവകാശം അവഗണിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തിയ വാഹനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. ആന്റ് റോഡ് സേഫ്റ്റി മാനേജ്‌മെന്റിന്റെ നേതൃത്വത്തിലാണ് പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് നടപടികളും ബോധവല്‍ക്കരണ ഡ്രൈവും നടത്തിയത്. ആകെ 32,116 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 182 കേസുകള്‍ കോടതിയിലേക്ക് വിട്ടു.
കഴിഞ്ഞ ഒക്ടോബര്‍ 31 വരെ സംസ്ഥാനത്ത് 851 കാല്‍നടയാത്രക്കാര്‍ക്ക് ജീവന്‍ നഷ്ടമായതില്‍ 218 എണ്ണം കാല്‍നടയാത്രക്കാരെ സീബ്രാ ക്രോസിംഗില്‍ ഇടിച്ചിട്ടതില്‍ സംഭവിച്ചതാണ്. കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിലും ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ‘വൈറ്റ് ലൈന്‍ ലൈഫ് ലൈന്‍’ എന്ന പേരില്‍ ഡ്രൈവ് നടത്തിയത.് പ്രധാന ജംഗ്ഷനുകള്‍, അപകട സാധ്യതയുള്ള സ്ഥലങ്ങള്‍, തിരക്കേറിയ കാല്‍നട ഇടനാഴികള്‍ എന്നിവിടങ്ങളില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ടീമുകളെ വിന്യസിച്ചു.
സീബ്രാ ക്രോസിംഗുകളെ ബഹുമാനിക്കേണ്ടതിന്റെയും സുരക്ഷിതമായ ഡ്രൈവിംഗ് രീതികള്‍ പാലിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. പതിവായി പരിശോധനകള്‍ നടത്താന്‍ ഹൈവേ പട്രോള്‍ യൂണിറ്റുകള്‍ക്കും എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 9747001099 എന്ന ശുഭയാത്ര നമ്പറിലേക്കു പൊതുജങ്ങള്‍ക്കു റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.

Continue Reading

Trending