ലോക്‌സഭ തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അഭിനന്ദിച്ചു. ടെലിഫോണിലൂടെയാണ് ഇമ്രാന്‍ ഖാന്‍ അഭിനന്ദനം അറിയിച്ചത്.
നേരത്തെ തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസവും ട്വിറ്ററിലൂടെ മോദിക്കും ബിജെപിക്കും ഇമ്രാന്‍ ഖാന്‍ അഭിനന്ദനം ട്വീറ്റ് ചെയ്തിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ശ്രമങ്ങളില്‍ സഹകരിക്കാമെന്ന് ഇമ്രാന്‍ ഖാന്‍ മോദിയെ അറിയിച്ചു.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൗഹൃദം വഷളാകുകയും ഇന്ത്യന്‍ സേന അതിര്‍ത്തി കടന്ന് പാകിസ്ഥാനില്‍ ബോംബ് ആക്രമണം നടത്തുകയും ചെയ്തിരുന്നു. കശ്മീര്‍ അതിര്‍ത്തിയില്‍ പ്രതിരോധ ശ്രമങ്ങള്‍ക്കിടെ ഇന്ത്യന്‍ വിങ് കമാണ്ടര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക് സൈന്യത്തിന്റെ പിടിയിലാകുകയും ചെയ്!തു