india

ജാര്‍ഖണ്ഡിൽ സര്‍ക്കാര്‍ സ്‌കൂളില്‍ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത ഓന്ത്

By webdesk13

September 14, 2024

സർക്കാർ സ്‌കൂളിലെ ഉച്ച ഭക്ഷണത്തിൽ ചത്ത ഓന്തിനെ കണ്ടെത്തി. ഭക്ഷണം കഴിച്ച 65 വിദ്യാർഥികൾ ആശുപത്രിയിൽ. ജാർഖണ്ഡിലാണ് സംഭവം. ജാര്‍ഖണ്ഡിലെ ദംക ജില്ലയിലെ തൊങ്റ പ്രദേശത്തെ സ്കൂളിലെ ഉച്ച ഭക്ഷണത്തിലാണ് ചത്ത ഓന്തിനെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ചതിനു പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട 65 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവം അന്വേഷിക്കുകയാണെന്ന് തൊങ്‌റ പൊലീസ് സ്റ്റേഷൻ ഇൻചാർജായ ഗുരുചരണ്‍ മന്‍ജി പറഞ്ഞു. ഭക്ഷണം കഴിച്ച ഉടൻ വിദ്യാര്‍ത്ഥികള്‍ ഛര്‍ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് വിദ്യാർഥികളെ മസാലിയയിലെ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ വിദ്യാർഥികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.