Connect with us

News

യുവതിയുടെ ശരീരത്തില്‍ നിന്ന് കോട്ടണ്‍ തുണി കണ്ടെത്തിയ സംഭവം; മാനന്തവാടി മെഡിക്കല്‍ കോളേജിനെതിരെ അന്വേഷണം

മന്ത്രി ഒ. ആര്‍. കേളുവിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

Published

on

വയനാട്: പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തില്‍ നിന്ന് കോട്ടണ്‍ തുണി പുറത്തുവന്ന സംഭവത്തില്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ അന്വേഷണത്തിന് ഡിഎംഒ നിര്‍ദേശം നല്‍കി. യുവതി മന്ത്രി ഒ. ആര്‍. കേളുവിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

മാനന്തവാടി പാണ്ടക്കടവ് സ്വദേശിനിയായ 21കാരിയുടെ പ്രസവം ഒക്ടോബര്‍ 20നായിരുന്നു മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്നത്. തുടര്‍ന്ന് 25ന് യുവതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ ഡിസ്ചാര്‍ജിന് പിന്നാലെ യുവതിക്ക് കടുത്ത വയറുവേദന അനുഭവപ്പെടുകയായിരുന്നു.

വയറുവേദനയെ തുടര്‍ന്ന് യുവതി വീണ്ടും ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടെങ്കിലും, വെള്ളം കുടിക്കാത്തതാണ് പ്രശ്‌നമെന്ന് പറഞ്ഞ് വിശദമായ പരിശോധന നടത്താതെ മടക്കി അയച്ചതായി പരാതിയില്‍ പറയുന്നു. പിന്നീട് വീണ്ടും വയറുവേദന അനുഭവപ്പെട്ട് ആശുപത്രിയിലെത്തിയപ്പോഴും ആവശ്യമായ പരിശോധനകള്‍ നടത്താതെ യുവതിയെ തിരിച്ചയച്ചുവെന്നാണ് ആരോപണം.

ഇതിനിടെയാണ് ഡിസംബര്‍ 29ന് യുവതിയുടെ ശരീരത്തില്‍ നിന്ന് കോട്ടണ്‍ തുണി പുറത്തുവരുകയും ശക്തമായ ദുര്‍ഗന്ധം അനുഭവപ്പെടുകയും ചെയ്തത്. പ്രസവ സമയത്ത് രക്തസ്രാവം തടയാന്‍ ഉപയോഗിച്ച കോട്ടണ്‍ തുണി ശരീരത്തിനുള്ളില്‍ നിന്ന് പുറത്തെടുക്കാതെ പോയതാണ് ഇതിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

സംഭവത്തെ തുടര്‍ന്ന് യുവതി മന്ത്രി ഒ. ആര്‍. കേളുവിനും പൊലീസിനും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചികിത്സാ പിഴവ് ആരോപണത്തില്‍ ഡിഎംഒ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

GULF

കൂടപ്പിറപ്പുകള്‍ പോയതറിയാതെ കുഞ്ഞുപെങ്ങള്‍

Published

on

ദുബൈ: തന്റെ നാലുകൂടപ്പിറപ്പുകള്‍ പോയതറിയാതെ കുഞ്ഞുപെങ്ങള്‍. അബുദാബി വാഹനപകടത്തില്‍ മരണമടഞ്ഞ തന്റെ നാലു സഹോദരങ്ങളുടെ മരണ വാര്‍ത്ത അവശേഷിച്ച ഒരേയൊരു കുട്ടിയായ ഇസ്സയെ ഇതുവരെ അറിയിച്ചിട്ടില്ല.
അബ്ദുല്‍ലത്തീഫ്-റുക്‌സാന ദമ്പതികളുടെ അഞ്ചുമക്കളില്‍ നാലുപേരും അപകടത്തില്‍ മരണപ്പെട്ടു. അവശേഷിക്കുന്ന ഒരേയൊരാള്‍ ഇസ്സയാണ്. തന്റെ മൂത്ത രണ്ടുസഹോദരന്മാരും ഇളയ രണ്ടു സഹോദരന്മാരും എന്നന്നേക്കുമായി ഈ ലോകത്തോട് വിട പറഞ്ഞ കാര്യം പത്തുവയസ്സുകാരിയായ ഇസ്സ അറിഞ്ഞിട്ടില്ല.
Continue Reading

GULF

മക്കളെ അന്ത്യയാത്രയക്കാന്‍ മരവിച്ച മനസ്സുമായി ബാപ്പ വീല്‍ ചെയറിലെത്തി

Published

on

ദുബൈ: മക്കളെ അവസാനമായി ഒരുനോക്ക് കാണാനും ജനാസ നമസ്‌കരിക്കുന്നതിനുമായി പിതാവ് അബ്ദുല്‍ ലത്തീഫ് വീല്‍ ചെയറിലാണ് എത്തിയത്. അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് പ്ലാസ്റ്ററിട്ട കൈകളുമായി വീല്‍ ചെയറില്‍ എത്തിയപ്പോള്‍ കണ്ടുനിന്നവരുടെ കണ്ണുകള്‍ സജലങ്ങളായി. ഊഹിക്കാന്‍ പോലും കഴിയാനാവാത്ത ഒരു പിതാവിന്റെ അവസ്ഥ നേരിട്ടുകണ്ടവരും സങ്കടം സഹിക്കാനാവാതെ വിങ്ങിപ്പൊട്ടി. ജനാസ നമസ്‌കാരത്തിനായി പള്ളിയിലേക്കെടുത്ത നാലു മയ്യിത്തുകള്‍ അബ്ദുല്‍ ലത്തീഫ് മരവിച്ച മനസ്സുമായി നോക്കിയിരിക്കുകയായിരുന്നു.
ലിവ ഫെസ്റ്റ് കണ്ട സന്തോഷത്തോടെ മടങ്ങി വരികയായിരുന്നു ലത്തീഫും കുടുംബവും. ഒരു നിമിഷത്തില്‍ ഉറക്കത്തിലേക്ക് വഴുതിയതാവാം അപകട കാരണമെന്നാണ് അനുമാനിക്കുന്നത്. ലത്തീഫിന് അക്കാര്യം വ്യക്തമായി ഓര്‍ക്കാനാവുന്നില്ല. അല്ലെങ്കിലും അദ്ദേഹത്തോട് കൂടുതലൊന്നും ചോദിച്ചറിയുവാന്‍ കഴിയുന്ന മാനസികാവസ്ഥയിലുമല്ല ഉള്ളത്.
Continue Reading

kerala

മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന്

കളമശേരി ഞാലകം കൺവെൻഷൻ സെന്ററിലെ പൊതുദർശനത്തിന് ശേഷം ഇന്നലെ രാത്രി പത്തുമണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

Published

on

കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗവുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാമസ്ജിദിൽ നടക്കും. കളമശേരി ഞാലകം കൺവെൻഷൻ സെന്ററിലെ പൊതുദർശനത്തിന് ശേഷം ഇന്നലെ രാത്രി പത്തുമണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വീട്ടിലും അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്നും നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ എത്തും.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രി പി. രാജീവ്, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ ഇന്നലെ അന്തിമോപചാരം അർപ്പിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. 73 വയസായിരുന്നു. അർബുദ ബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.

നാല് തവണ എംഎൽഎയും രണ്ട് തവണ മന്ത്രിയുമായിരുന്ന ഇബ്രാഹിംകുഞ്ഞ് മധ്യകേരളത്തിലെ മുസ്‌ലിം ലീഗിന്റെ ജനകീയ മുഖമായിരുന്നു. മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം, ചന്ദ്രിക ഡയറക്ടർ ബോർഡ് അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.

2001ലും 2006ലും മട്ടാഞ്ചേരിയിൽ നിന്നും 2011ലും 2016ലും കളമശേരിയിൽ നിന്നുമാണ് നിയമസഭാംഗമായത്. 2005–06, 2011–16 കാലഘട്ടങ്ങളിൽ ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ വ്യവസായ, പൊതുമരാമത്ത് മന്ത്രിയായി സേവനമനുഷ്ഠിച്ചു.

എംഎസ്എഫിലൂടെ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ച ഇബ്രാഹിംകുഞ്ഞ് യൂത്ത് ലീഗ് നേതാവായും ദീർഘകാലം മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചു. 2012ൽ ഡെക്കാൻ ക്രോണിക്കിളിന്റെ മികച്ച മന്ത്രി പുരസ്കാരം, കേരള രത്ന പുരസ്കാരം, ബെസ്റ്റ് മിനിസ്റ്റർ ഓഫ് 2013 – കേളീ കേരള പുരസ്കാരം, യുഎസ്എ ഇന്റർനാഷണൽ റോഡ് ഫെഡറേഷൻ അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അംഗം, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഫോറസ്റ്റ് ഇൻഡസ്ട്രീസ് (ട്രാവൻകൂർ) ലിമിറ്റഡ് ചെയർമാൻ, ചീഫ് എക്സിക്യൂട്ടീവ് തുടങ്ങിയ നിലകളും വഹിച്ചു.

1952 മെയ് 20ന് എറണാകുളം ജില്ലയിലെ കൊങ്ങോർപ്പിള്ളിയിൽ വി.യു. ഖാദറിന്റെയും ചിത്തുമ്മയുടെയും മകനായാണ് ജനനം. ഭാര്യ നദീറ. മകൻ അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ എറണാകുളം ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയാണ്. മറ്റു മക്കൾ: വി.ഇ. അബ്ബാസ്, വി.ഇ. അനൂപ്.

Continue Reading

Trending