News
ഫലസ്തീൻ വിഷയത്തിൽ നിലപാട് മാറ്റി ഇന്ത്യ; ചരിത്രത്തിലാദ്യമായി ഇസ്രാഈലിന് അനുകൂലമായി വോട്ടു ചെയ്തു

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ഐക്യരാഷ്ട്ര സഭയിൽ ഫലസ്തീനെതിരെ വോട്ട് ചെയ്ത് ഇന്ത്യ. യു.എൻ സാമ്പത്തിക സാമൂഹിക കൗൺസിലിൽ (ഇകോസോക്) ആണ് ഫലസ്തീൻ മനുഷ്യാവകാശ സംഘടനയായ ‘ഷാഹിദി’ന് നിരീക്ഷക പദവി നൽകരുതെന്ന ഇസ്രാഈൽ ആവശ്യത്തെ പിന്തുണച്ച് ഇന്ത്യ വോട്ട് ചെയ്തത്. ഇസ്രാഈൽ – ഫലസ്തീൻ പ്രശ്‌നപരിഹാരത്തിന് ഇരു സ്വതന്ത്ര രാഷ്ട്രങ്ങൾ എന്ന പരിഹാരം മാത്രമേയുള്ളൂ എന്ന് ഇത്രകാലം നിലപാടെടുത്തിരുന്ന ഇന്ത്യ ഇതാദ്യമായാണ് സയണിസ്റ്റ് രാജ്യത്തിന് അനുകൂലമായ യു.എന്നിൽ അഭിപ്രായം രേഖപ്പെടുത്തുന്നത്.
ജൂൺ ആറിന് നടന്ന വോട്ടെടുപ്പിൽ യു.എസ്, ഫ്രാൻസ്, ജർമനി, ഇന്ത്യ, ജപ്പാൻ, യു.കെ, ദക്ഷിണ കൊറിയ, കാനഡ എന്നീ രാജ്യങ്ങൾ ഇസ്രാഈലിന് അനുകൂലമായി വോട്ടുചെയ്തു. ചൈന, റഷ്യ, സൗദി അറേബ്യ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ ഫലസ്തീന് അനുകൂലമായും നിലപാടെടുത്തു. ഷാഹിദിന് നിരീക്ഷക പദവി നൽകുന്നതിനുള്ള പ്രമേയം 24-14 ന് പരാജയപ്പെടുകയും ചെയ്തു.
ഇന്ത്യയുടെ നിലപാടിന് ഇന്ത്യയിലെ ഇസ്രാഈൽ എംബസി ഉന്നത ഉദ്യോഗസ്ഥ മായ കൊദോഷ് നന്ദി രേഖപ്പെടുത്തി. ഷാഹിദ് ഭീകരസംഘടനയാണെന്നും ഇത്തരം ഭീകര സംഘങ്ങൾക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും ഇസ്രാഈലും ഒന്നിച്ചു പോരാടുമെന്നും മായ ട്വിറ്ററിൽ കുറിച്ചു.
ഇസ്രാഈലിന്റെ സൈനിക അധിനിവേശവും കടുത്ത ഉപരോധവും നേരിടുന്ന ഫലസ്തീനികൾക്കു വേണ്ടി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് ഷാഹിദ്. ഫലസ്തീനികൾ നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരിക, ഫലസ്തീൻ ജനത അഭിമുഖീകരിക്കുന്ന ദുരിതങ്ങൾ ദൂരീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷ്യം. എന്നാൽ, ഷാഹിദ് ഭീകരസംഘടനയാണെന്നാണ് ഇസ്രാഈൽ ആരോപിക്കുന്നത്.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
kerala
ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയുടെ അമ്മ നാളെ നാട്ടിലെത്തും
സംസ്‌കാരം നാളെ അഞ്ച് മണിക്ക് വീട്ടുവളപ്പില്‍

കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്‌കാരം നാളെ അഞ്ച് മണിക്ക് വീട്ടുവളപ്പില്‍ വെച്ച് നടക്കും. പത്ത് മണി മുതല്‍ 12 മണി വരെ മൃതദേഹം തേവലക്കര സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. മിഥുന്റെ അമ്മ സുജ നാളെ രാവിലെ നാട്ടിലെത്തും.
നിലവില്‍ തുര്‍ക്കിയിലുള്ള സുജ തുര്‍ക്കി സമയം ഇന്ന് വൈകുന്നേരം ആറുമണിക്ക് കുവൈറ്റ് എയര്‍വെയ്‌സില്‍ കുവൈറ്റിലേക്ക് തിരിക്കുമെന്നും രാത്രി 9:30ന് കുവൈറ്റില്‍ എത്തിയതിനു ശേഷം 19ന് പുലര്‍ച്ചെ 01.15നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ പുറപ്പെട്ട് രാവിലെ 08.55ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.
ഇന്നലെ രാവിലെയാണ് തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. സ്‌കൂള്‍ മുറ്റത്തെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്. സംഭവത്തില്‍ സ്‌കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു.
kerala
ഇവര്‍ക്കൊന്നും മനസാക്ഷിയില്ലേ? ഷോക്കേറ്റ് മരിച്ച കുട്ടിയെ കുറ്റപ്പെടുത്തിയ മന്ത്രി സൂംബാ ഡാന്‍സ് നടത്തി: വി.ഡി. സതീശന്‍
കൊല്ലം തേവലക്കരയിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി ജെ. ചിഞ്ചുറാണിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

കൊല്ലം തേവലക്കരയിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി ജെ. ചിഞ്ചുറാണിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കുട്ടിയെ കുറ്റവാളിയാക്കിയ മന്ത്രിയാണ് സൂംബാ ഡാന്‍സ് കളിച്ചതെന്ന് വിമര്‍ശച്ച പ്രതിപക്ഷ നേതാവ് ഇവര്‍ക്കൊന്നും മനസാക്ഷിയില്ലേയെന്ന് ചോദിച്ചു. മന്ത്രിമാരുടെ നാവ് നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷ ഓഡിറ്റിങ് നടത്തണമെന്നും വി ഡി സതീശന്‍ പറഞ്ഞു.
കുട്ടി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബി ഉള്‍പ്പെടെ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും വൈദ്യുത ലൈന്‍ തൊട്ടു മുകളിലൂടെ പോകുന്ന സ്‌കൂളിന് എങ്ങനെയാണ് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും വി ഡി ചോദിച്ചു.
കുട്ടി മുകളില്‍ കയറിയെന്നാണ് മന്ത്രി ചിഞ്ചുറാണി പറഞ്ഞത്. കുട്ടികള്‍ മുകളില്‍ കയറുന്നത് സ്വാഭാവികമാണെന്നും ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള സുരക്ഷ ഓഡിറ്റിങ് നടത്തുകയാണ് വേണ്ടതെന്നും സതീശന്‍ പറഞ്ഞു.
ചെരുപ്പ് എടുക്കാന്‍ മുകളില്‍ കയറിയ കുട്ടിയെയാണ് ഇപ്പോള്‍ കുറ്റവാളിയാക്കിയിരിക്കുന്നത്. മന്ത്രിമാരെയും അവരുടെ നാവിനെയും നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
അതേസമയം വിവാദ പരാമര്‍ശത്തില്‍ മന്ത്രി ജെ. ചിഞ്ചുറാണി ഖേദം പ്രകടിപ്പിച്ചു. വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി തനിക്ക് വീഴ്ച പറ്റിയെന്ന് സമ്മതിച്ചു. മന്ത്രിയുടെ അനുചിതമായ വാക്കുകളില്‍ പാര്‍ട്ടിക്കുള്ളിലും അമര്‍ഷം പുകഞ്ഞതോടെയാണ് ഖേദപ്രകടനവുമായി രംഗത്തെത്തിയത്.
അപകടത്തില്‍ അധ്യാപകരെ കുറ്റം പറയാന്‍ പറ്റില്ലെന്നും സഹപാഠികള്‍ വിലക്കിയിട്ടും മിഥുന്‍ വലിഞ്ഞുകയറിയതാണ് അപകടത്തിന് കാരണമായതെന്നുമായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.
വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് കൊല്ലം തേവലക്കര കോവൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചത്. വലിയപാടം മിഥുന്‍ഭവനില്‍ മനോജിന്റെ മകനാണ് മിഥുന്‍ (13). ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കുട്ടികള്‍ കളിച്ചുകൊണ്ട് നില്‍ക്കെ സ്‌കൂള്‍ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറിപ്പോഴാണ് അപകടം. ചെരുപ്പ് എടുക്കാന്‍ മതില്‍ വഴി ഷെഡിന് മുകളില്‍ കയറിയ കുട്ടിക്ക് അതിനു മുകളിലൂടെ പോയ വൈദ്യുതി ലൈനില്‍നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. കുട്ടിയെ താഴെ ഇറക്കി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
-
kerala3 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്
-
india3 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില് ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala19 hours ago
വോട്ടര്പട്ടിക ചോര്ച്ച; കമ്മിഷണറുമായി ചര്ച്ച നടത്തി എല്.ജി.എം.എല് ജില്ലാ കലക്ടറോട് റിപ്പോര്ട്ട് തേടുമെന്ന് കമ്മീഷണര്
-
kerala3 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്ക്ക പട്ടികയില്
-
News3 days ago
കോപ്പികാറ്റുകള്ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള് നീക്കം ചെയ്ത് മെറ്റ
-
News3 days ago
സമൂസ, ജിലേബി, ലഡു എന്നിവയില് മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്ഡുകള് മാത്രം: ആരോഗ്യ മന്ത്രാലയം
-
india3 days ago
കോളേജില് വിദ്യാര്ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില് 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്
-
india3 days ago
ടോയ്ലറ്റില് നിന്ന് വാദം കേട്ടയാള്ക്ക് ഗുജറാത്ത് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു