ന്യൂഡല്‍ഹി: മാര്‍ച്ച് 12ന് വെള്ളിയാഴ്ച നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ട്വന്റി 20ക്ക് ഫീല്‍ഡ് അമ്പയറായി അനന്തപത്മനാഭനെ നിയോഗിച്ചു. അനന്തപത്മനാഭന്‍ നിയന്ത്രിക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരത്തിനാണ് അഹമ്മദാബാദ് മൊട്ടേര സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. കേരളത്തില്‍ നിന്നും അന്താരാഷ്ട്ര അമ്പയറാകുന്ന നാലാമത്തെയാളാണ് തിരുവനന്തപുരം സ്വദേശിയായ അനന്തന്‍.