ന്യൂഡല്‍ഹി ഫിറോസ് ഷാ കോട്‌ലാ സ്‌റ്റേഡിയത്തില്‍ ന്യൂസിലാന്റിനെതിരായ രണ്ടാം ഏകദിനത്തില്‍ തോറ്റ ഇന്ത്യയെ കാത്തിരുന്നത് ക്രിക്കറ്റിലെ മറ്റൊരു നാണക്കേടിന്റെ റെക്കോര്‍ഡ്.

ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ സെഞ്ച്വറി മികവില്‍ ആറ് റണ്‍സിനാണ് കിവീസ് ഇന്ത്യയെ തോല്‍പ്പിച്ചത്. ജയത്തോടെ അഞ്ച് മത്സര പരമ്പര 1-1 സമനിലയിലാക്കാനും കിവീസ് താരങ്ങള്‍ക്കായി. എന്നാല്‍, തോല്‍വിയോടെ ഏകദിന ക്രിക്കറ്റില്‍ നാനൂറ് മത്സരങ്ങളില്‍ തോറ്റ ഏക ടീമെന്ന നാണക്കേടാണ് ഇന്ത്യയെ കാത്തിരുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ടീമെന്ന റെക്കോര്‍ഡും തോല്‍വിയുടെ നാണക്കേടും ഇന്ത്യക്ക് തന്നെയാണ്.

ന്യൂസിലാന്റിനെതിരായ ആദ്യ മത്സരത്തില്‍ 900 ഏകദിന മത്സരങ്ങളെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഏകദിനത്തില്‍ 455 ഏകദിന ജയങ്ങളാണ് ടീമിനുള്ളത്. 457 വിജയങ്ങളുള്ള പാകിസ്താന് പിറകിലായി മൂന്നാം സ്ഥാനം. 547 ജയങ്ങളുള്ള പാകിസ്താന്‍ പട്ടികയില്‍ ബഹുദൂരം മുന്നിലാണ്.capture-4