ന്യൂഡൽഹി: കുട്ടികൾക്കുള്ള വാക്സിൻ അനുമതി. രണ്ടു വയസ്സു മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് കോവാക്സിൻ ഡി സി ജി ഐ അനുമതി നൽകിയിരിക്കുന്നത്. മൂന്നാംഘട്ട ക്ലിനിക്കൽ പരിശോധനയുടെ ഫലം വിദഗ്ധ സമിതിക്ക് കോവാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് നൽകിയിരുന്നു ഇത് പരിശോധിച്ചശേഷമാണ് അടിയന്തര ആവശ്യത്തിനുള്ള അനുമതി നൽകിയിരിക്കുന്നത്.

എന്നാൽ ഇത് എന്നു മുതൽ വാക്സിൻ നൽകാൻ തീരുമാനിച്ചു എന്നതിൽ വ്യക്തത വന്നിട്ടില്ല. ഇത് കേന്ദ്രം പിന്നീട് അറിയിക്കും.സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്കുള്ള വാക്സിൻ വേഗത്തിൽ നടപ്പിലാക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ അതേ സമയം കോവാക്സിൻ ഇതുവരെ ലോകാരോഗ്യസംഘടനയുടെ അനുമതി ലഭിച്ചിട്ടില്ല.