മുംബൈ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. അവസാന ഓവര്‍ വരെ പോരാട്ടം നീണ്ട മത്സരത്തില്‍ 7 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ഇംഗ്ലീഷ് നിരയില്‍ ഓള്‍ റൗണ്ടര്‍ സാം കറന്റെ ബാറ്റിംഗ് പ്രകടനം ശ്രദ്ധേയമായി.

330 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാരായ ജേസണ്‍ റോയിയും(14) ജോണി ബെയര്‍സ്റ്റോയും(1) നേരത്തെ തന്നെ മടങ്ങി. മൂന്നാമനായെത്തിയ ബെന്‍ സ്റ്റോക്സ് 35 റണ്‍സും ഡേവിഡ് മലാന്‍ 50 റണ്‍സും നേടി. അപകടകാരിയായ ജോസ് ബട്ലര്‍ 15 റണ്‍സിന് പുറത്തായപ്പോള്‍ ഇംഗ്ലണ്ട് അപകടം മണത്തു. എന്നാല്‍ ലിയാം ലിവിംഗ്സ്റ്റണ്‍(36), മൊയീന്‍ അലി(29) എന്നിവരുടെ പ്രകടനം സന്ദര്‍ശകര്‍ക്ക് പ്രതീക്ഷ നല്‍കി. ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ടിടത്തുനിന്നും സാം കറന്‍ നടത്തിയ പോരാട്ടമാണ് (83 പന്തില്‍ 8 ബൗണ്ടറികളും 3 സിക്‌സറും ഉള്‍പെടെ 95 റണ്‍സ്) ഇംഗ്ലണ്ട് വിജയിക്കുമെന്ന തോന്നലിലേക്ക് നയിച്ചത്.

ഇതോടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ടി20, ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി.