കൊച്ചി: അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേനയുടെ വന്‍ ലഹരി മരുന്നു വേട്ട. രാജ്യാന്തര വിപണിയില്‍ 3000 കോടി രൂപ വിലവരുന്ന 300 കിലോഗ്രാം ലഹരിമരുന്നാണ് ഐഎന്‍എസ് സുവര്‍ണ, പട്രോളിങ്ങിനിടെ കടലില്‍ വച്ചു പിടിച്ചെടുത്തത്. സംശയകരമായ സാഹചര്യത്തില്‍ കണ്ട കപ്പലില്‍ നാവിക സേനാംഗങ്ങള്‍ നടത്തിയ തിരച്ചിലിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്.

കൂടുതല്‍ അന്വേഷണത്തിനായി കപ്പല്‍ കൊച്ചി തീരത്തേക്ക് അടുപ്പിച്ചിട്ടുണ്ട്. മക്രാന്‍ തീരത്തു നിന്ന് ഇന്ത്യന്‍ തീരത്തേക്കോ ശ്രീലങ്കയോ മാലിദ്വീപുകളെയോ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു കപ്പലെന്നാണ് വ്യക്തമാകുന്നത്. രാജ്യാന്തര ബന്ധമുള്ള ഭീകരവാദ, ക്രിമിനല്‍ സംഘങ്ങളാണ് ലഹരി കടത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്.