തിരുവനന്തപുരം: സംസ്ഥാനത്ത് നാളെമുതല്‍ രാത്രി കര്‍ഫ്യു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിലാണ് നടപടി. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണങ്ങള്‍.

രാത്രി 9മുതല്‍ രാവിലെ 6വരെയാണ് നിയന്ത്രണം. പൊതുഗതാഗതത്തിന് നിരോധനമില്ല. പരിപൂര്‍ണ അടച്ചുപൂട്ടലില്ല. അവശ്യ സര്‍വീസുകളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കും.

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനുള്ള നിര്‍ദേശങ്ങള്‍ പൊലീസ് ചീഫ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കും. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കും.