അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഈ വര്‍ഷം അവസാനത്തൊടെ സാധാരണ നിലയിലാകുമെന്ന് കേന്ദ്ര വ്യോയോമയാന സെക്രട്ടറി രാജീവ് ബന്‍സാല്‍.നിലവിലെ വിലക്ക് നവംബര്‍ 30 വരെയാണ് നീട്ടിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നത്.പീന്നീട് നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും പഴയ നില കൈവരിച്ചിരുന്നില്ല.എന്നാല്‍ ഇതാണ് ഡിസംബര്‍ അവസാനത്തൊടെ സാധാരണ നിലയിലാകുന്നത്.

കൂടാതെ ടാറ്റ ഗ്രൂപ്പിന് എയര്‍ ഇന്ത്യയുടെ കൈമാറ്റവും ഈ വര്‍ഷം അവസാനത്തോടെയുണ്ടാകുമെന്നും രാജീവ് ബന്‍സാല്‍ കൂട്ടിചേര്‍ത്തു.