വാഷിങ്ടണ്‍: ആണവ കരാറിന്റെ അടിസ്ഥാനത്തില്‍ ഇറാനെതിരെ യുഎസ് കൂടുതല്‍ ഉപരോധങ്ങള്‍ക്കൊരുങ്ങുന്നു. യുഎസ് വക്താക്കള്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ നീക്കങ്ങള്‍ ആരംഭിച്ചു. ഇറാന്‍ ആണവകരാര്‍ അംഗീകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ നീക്കം.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കൂടുതല്‍ ഉപരോധങ്ങള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവ് ന്യൂച്ചിന്‍ പറഞ്ഞു. 2015ലാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ഊഷ്മളമാക്കാന്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായി ആണവപദ്ധതികള്‍ കുറക്കാന്‍ ഇറാന്‍ സമ്മതിക്കുകയും തൊട്ടടുത്ത വര്‍ഷം അമേരിക്ക ഇറാനെതിരായ എല്ലാ ഉപരോധങ്ങളും നീക്കുകയും ചെയ്തത്. എന്നാല്‍ ഡൊണള്‍ഡ് ട്രംപ് അധികാരത്തിലേറിയതോടെ ഇറാനെതിരെയുള്ള നീക്കങ്ങള്‍ ശക്തമാകുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇക്കാര്യങ്ങള്‍ ട്രംപ് വ്യക്തമാക്കി. കരാറിന്റെ അന്തഃസത്തയ്‌ക്കൊത്ത് ഉയരാന്‍ ഇറാനായില്ല. ഏതു സമയത്തും കരാറില്‍ നിന്ന് യുഎസ് പിന്മാറുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഘട്ടം ഘട്ടമായാണ് ട്രംപിന്റെ നീക്കങ്ങള്‍. ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കങ്ങളാണ് യുഎസ് ലക്ഷ്യമിടുന്നത്. ഇറാന് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ട്രംപ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും മ്യൂച്ചില്‍ വ്യക്തമാക്കി.

യുഎസിനു മേല്‍ മറ്റു രാജ്യങ്ങളും സമര്‍ദം ചെലുത്തുന്നുണ്ട്. കരാര്‍ അംഗീകരിക്കണമെന്ന് യുഎസിനോട് മറ്റ് രാജ്യങ്ങളും ശക്തമായി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അമേരിക്കയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന റഷ്യ പോലും ഇറാന്‍ ആണവകരാറിന് പൂര്‍ണ പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഈ കരാര്‍ നടപ്പാക്കണമെങ്കില്‍ എല്ലാ കക്ഷികളുടെയും ഐക്യം വേണമെന്നും ലോക സുരക്ഷക്ക് അത് അനിവാര്യമാണെന്നും യൂറോപ്യന്‍ യൂണിയന്‍ ഫോറിന്‍ പോളിസി മേധാവി ഫെഡറിക മൊഗരിനി പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റും ഇക്കാര്യം ആവശ്യപ്പെട്ട് മുന്നോട്ടു വന്നിരുന്നു.