Video Stories
ഐഎസ്എല്ലില്‍ ഇന്ന് മരണയങ്കം
ചെന്നൈ: ഹീറോ ഇന്ത്യന്‍ സൂപ്പ്രര്‍ ലീഗില്‍ ചെന്നൈയിലെ മരീന അരീനയില്‍ ഇന്ന് ആതിഥേയരായ ചെന്നൈയിന് എഫ്.സിക്കും സന്ദര്‍ശകരായ പുനെ സിറ്റി എഫ്.സിക്കും ജീവന്മരണ പോരാട്ടം. രണ്ടു ടീമുകള്‍ക്കും ഇത് പത്താം പോരാട്ടം. ശേഷിക്കുന്നത് നാല് മത്സരങ്ങള്‍ മാത്രം. ഈ അവസാന നാല് മത്സരങ്ങളായിരിക്കും ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഈ സീസണിന്റെ വിധിനിര്‍ണയിക്കുകയെന്ന് പുനെ സിറ്റി പരിശീലകന് ആന്റോണിയോ ഹബാസ് പറഞ്ഞു. സെമിഫൈനിലിലേക്കു കയറണമെങ്കില്‍ പൂനെക്കും ചെന്നൈയിന് എഫ്.സിക്കും ഇന്ന് ജയിച്ചേ തീരൂ. അഞ്ചാം സ്ഥാനക്കാരായ പൂനെ സിറ്റിക്ക് 12 പോയിന്റും ഏഴാം സ്ഥാനക്കാരായ ചെന്നൈയിന് എഫ്.സിക്ക് 10 പോയിന്റും വീതമാണ്.
ആദ്യനാല് സ്ഥാനക്കാരാണ് സെമിഫൈനല്‍ പ്ലേ ഓഫിനു അര്‍ഹത നേടുക. ആദ്യ സ്ഥാനക്കാരായ ഡല്‍ഹി ഡൈനാമോസിന് 17 ുപോയിന്റും രണ്ടാം സ്ഥാനക്കാരായ കേരള ബ്ലാസറ്റേ്ഴ്സിനു 15 പോയിന്റുമാണ് ലഭിച്ചിട്ടുള്ളത്. 20 പോയിന്റ് മറികടക്കാനായാല്‍ സെമി ഫൈനല്‍ എകദേശം ഉറപ്പാണ്.
നിലവിലുള്ള ചാമ്പ്യന്മാര് എന്ന പദവി കൂടിയുള്ള ചെന്നൈയിന് എഫ്.സിക്ക് സെമിഫൈനല്‍ കാണാതെ മടങ്ങേണ്ടിവന്നാല്‍ നാണക്കേടാകും. അവസാന സ്ഥാനക്കാരായ ഗോവ പോലൂം പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു. അടുത്ത് മത്സരങ്ങള്‍ കണക്കിലെടുത്താല്‍ സെമി ഫൈനലിനു മികച്ച സാധ്യത കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ 14 ഗോളുകളാണ് ചെന്നൈയിന് എഫ്.സിക്കു വാങ്ങിക്കൂട്ടിയിരിക്കുന്നത്. അവസാന സ്ഥാനക്കാരായ ഗോവയും ചെന്നൈയുമാണ് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ വഴങ്ങിയ ടീ്മുകള്‍.
കൊച്ചിയിലെ മത്സരത്തിനെത്തിയ ഗ്യാലറി തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിനെ കണ്ട ത്രില്ലിലാണ് മറ്റെരാസി. ഇന്ന് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലേക്ക് ചെന്നൈയിന് എഫ്.സിയുടെ ആരാധകര്‍ കൂട്ടത്തോടെ എത്തണമെന്നാണ് മറ്റെരാസിയുടെ ആഗ്രഹം. 30,000ത്തോളം വരുന്ന സ്വന്തം ഫുട്ബോള്‍ ആരാധകരുടെ മുന്നില്‍ കളിക്കാനാണ് ടീം ആഗ്രഹിക്കുന്നത്. ഈ മോശം സന്ദര്‍ഭത്തില്‍ ഗ്യാലറയില്‍ ചെന്നൈയിന് ആരാധകരുടെ പൂര്‍ണ പിന്തുണയാണ് വേണ്ടെതന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പം മുതല്‍ ഫുട്ബോളിന്റെ ഭയങ്കര ആരാധാകനായിരുന്നു താനെന്നും മറ്റെരാസി ഓര്‍മ്മിച്ചു.
പുനെ സിറ്റി എഫ്.സിയ്ക്കും ഈ സീസണ് അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ പൂനെ സിറ്റിക്ക് തിരിച്ചുവരവിന്റെ പ്രതീക്ഷ നല്‍കിയിട്ടുണ്ട്. കരുത്തരായ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയെ 2-1നും മുംബൈ സിറ്റിയെ 1-0നും തോല്‍പ്പിച്ചതോടെ പൂനെ സിറ്റി തിരിച്ചുവരവിന്റെ പാതയിലാണ്.
സെമിഫൈനല്‍ പ്ലേ ഓഫാണ് എല്ലാ ടീമുകളുടെയും ലക്ഷ്യമെന്നും അതുകൊണ്ടു തന്നെ ഇനിയുള്ള മത്സരങ്ങള്‍ അതിവ ദുഷ്കരമാകുമെന്നു വ്യക്തമാക്കിയ കോച്ച് ഹബാസ് ചെന്നൈയിന് എഫ്.സി വളരെ ശക്തമായ ടീമാണെന്നും പറഞ്ഞു.ഈ സീസണില്‍ എവേ മത്സരങ്ങളില്‍ തോല്‍വി അറിയാത്ത ഏക ടീം പൂനെ സിറ്റിയാണ്. രണ്ട് എവേ മത്സരങ്ങള്‍ ജയിച്ചു.മൂന്നെണ്ണം സമനിലയിലും കലാശിച്ചു. അതുകൊണ്ടു തന്നെ ഈ സീസണില്‍ സെമി ഫൈനല്‍ സാധ്യതയുള്ള ഒരു ടീമായി പൂനെ സിറ്റിയെ കണക്കിലെടുത്തേ മതിയാകൂ.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
kerala16 hours agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india3 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala14 hours agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala16 hours agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

