Connect with us

Culture

ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങി; കലിപ്പടക്കണം, കപ്പടിക്കണം

Published

on

കാല്‍പ്പന്തുകളിയുടെ എല്ലാ ആവേശവും നിറയുന്ന കളിയാണ് തനിക്കിഷ്ടം, ഏറ്റവും മികച്ച അറ്റാക്കിങ് ഫുട്‌ബോളാണ് ലക്ഷ്യം-കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് റെനി മ്യൂളെസ്റ്റീന്റെ വാക്കുകളാണിത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണ്‍ നാളെ തുടങ്ങാനിരിക്കെ എല്ലാ സന്നാഹങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു ബ്ലാസ്റ്റേഴ്‌സ്. കോച്ച് സൂചിപ്പിക്കും പോലെ എതിര്‍ വലയില്‍ ഗോള്‍ നിറയ്ക്കാനാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം, ഇതിന് പുറമെ ഗോള്‍ വഴങ്ങാതിരിക്കാനുള്ള തന്ത്രങ്ങളും ടീം പ്രീസിസണിനിടെ മെനഞ്ഞെടുത്തു. ആദ്യ സീസണിലും കഴിഞ്ഞ സീസണിലും ഫൈനലിസ്റ്റുകളായെങ്കിലും ഗോളടിയില്‍ ഏറെ പിന്നിലായിരുന്നു ടീം. അതിനേക്കാളേറെ വഴങ്ങുകയും ചെയ്തു. ആദ്യ സീസണില്‍ 9 ഗോളുകളും കഴിഞ്ഞ സീസണില്‍ 12 ഗോളുകളുമാണ് നേടിയത്. അതേസമയം ടീം ഏറ്റവും അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത ലീഗിന്റെ രണ്ടാം സീസണില്‍ 22 ഗോളുകളുണ്ടായിരുന്നു അക്കൗണ്ടില്‍, 27 ഗോളുകള്‍ വഴങ്ങി. അതായത് ഗോള്‍ നേടിയാല്‍ മാത്രം കളി ജയിക്കാനും മുന്നോട്ടുള്ള വഴി എളുപ്പമാക്കാനും കഴിയില്ലെന്നും ടീമിന് ബോധ്യമുണ്ട്. ലീഗിലെ ഏറ്റവും മികച്ച ആരാധക സംഘമുള്ള ടീം രണ്ടു തവണ ഫൈനലിലെത്തിയെത്തിയെങ്കിലും ഇരുവട്ടവും കൊല്‍ക്കത്തയോട് അടിയറവ് പറയേണ്ടി വന്നു. നാളെ ആദ്യ മത്സരം തന്നെ ജയിച്ച് ആ തോല്‍വികള്‍ക്ക് മധുര പ്രതികാരം ചെയ്ത് കപ്പിലേക്കുള്ള ആദ്യ വഴി എളുപ്പമാക്കുകയാണ് ടീമിന്റെ ലക്ഷ്യം.

ബെര്‍ബറ്റോവ്, ഹ്യൂം, ബ്രൗണ്‍

അടിമുടി മാറ്റങ്ങളുമായാണു കേരള ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണയെത്തുന്നത്. സ്റ്റീവ് കോപ്പലിന്റെ പകരക്കാരനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അലക്‌സ് ഫെര്‍ഗൂസനൊപ്പം പ്രവര്‍ത്തിച്ച റെനി മ്യൂളെസ്റ്റീനെ പരിശീലക കുപ്പായത്തിലെത്തിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ടീമൊരുക്കം തുടങ്ങിയത്. പിന്നാലെ വെസ് ബ്രൗണും ദിമിതര്‍ ബെര്‍ബറ്റോവുമെത്തി. ലീഗിലെ തിളക്കമേറിയ താരങ്ങളിലൊരാളായ ഇയാന്‍ ഹ്യൂമിനെ തിരികെ എത്തിച്ചതോടെ കിരീടം നേടാതെ അടങ്ങില്ലെന്ന ടീമിന്റെ വാശിയാണു പ്രകടമായത്. റോബര്‍ട്ടോ കാര്‍ലോസും ഡീഗോ ഫോര്‍ലാനുമെല്ലാം അരങ്ങു തകര്‍ത്ത ഐഎസ്എലില്‍ ഇത്തവണ താരപ്പകിട്ടില്‍ മുമ്പനാണ് ദിമിതര്‍ ബെര്‍ബറ്റോവെന്നബെള്‍ഗേറിയക്കാരന്‍. ബള്‍ഗേറിയന്‍ ക്ലബ് സിഎസ്‌കെഎ സോഫിയയിലൂടെ കളിക്കളത്തിലെത്തിയ ബെര്‍ബെ തിരിച്ചറിയപ്പെട്ടു തുടങ്ങിയതു ജര്‍മന്‍ ക്ലബ് ബയേണ്‍ ലെവര്‍ക്യൂസനിലെത്തിയപ്പോഴാണ്. തുടര്‍ന്നു ടോട്ടനത്തിലൂടെ ഇംഗ്ലീഷ് പ്രമീയര്‍ ലീഗിലെത്തി. ടോട്ടനത്തില്‍നിന്നു നേരേ ചുവന്ന ചെകുത്താന്മാരുടെ പാളയത്തിലേക്ക്. റൊണാള്‍ഡോയും റൂണിയും അടക്കമുള്ള താരക്കൂട്ടങ്ങള്‍ക്കു നടുവിലും ബെര്‍ബെ നിശബ്ദ വിപ്ലവം നയിച്ചു. 108 കളികളില്‍നിന്നു 48 ഗോളുകളാണു അദ്ദേഹം മാഞ്ചസ്റ്ററിനു വേണ്ടി നേടിയത്. ഓള്‍ഡ്ട്രാഫോര്‍ഡില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ ബെര്‍ബറ്റോവ് ഫുള്‍ഹാമിലേക്കു ചേക്കേറി. രണ്ടു സീസണകള്‍ക്കു ശേഷം ഫ്രഞ്ച് ക്ലബ് മോണോക്കയിലെത്തി. പിന്നീട്, ഗ്രീസിന്റെ പിഎഒകെയും കൂടാരത്തില്‍. കഴിഞ്ഞ വര്‍ഷത്തെ വിശ്രമത്തിനു ശേഷം ഈ വര്‍ഷം കേരളത്തിന്റെ സ്വന്തം മഞ്ഞപ്പടയിലേക്ക്.

ഇത്തവണ കട്ട ലോക്കല്‍

ടീമില്‍ മലയാളി താര സാനിധ്യം കുറവാണെന്ന കഴിഞ്ഞ സീസണുകളിലെ പരാതിക്ക് ഇത്തവണ പരിഹാരം കണ്ടെത്തിയിട്ടുണ്ട് ടീം മാനേജ്‌മെന്റ്. കഴിഞ്ഞ രണ്ടു സീസണുകളില്‍ ടീമിനൊപ്പമുണ്ടായിരുന്ന മുഹമ്മദ് റാഫി ഇല്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ ടോപ് സ്‌കോററും ടീമിനെ ഫൈനല്‍വരെയെത്തിക്കുകയും ചെയ്ത സി.കെ. വിനീത് ഇത്തവണയും ടീമിനൊപ്പമുണ്ട്. ഇന്ത്യന്‍ ഫുട്‌ബോളിലെ പേരുകേട്ട പ്രതിരോധ നിരക്കാരില്‍ ഒരാളായ റിനോ ആന്റോയെ പ്ലെയര്‍ ഡ്രാഫ്റ്റില്‍ അദ്യം തന്നെ ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചു. റിലയന്‍സ് യങ് സ്‌പോര്‍ട്‌സ് ഫുട്‌ബോളിലെ കണ്ടെത്തലായ അജിത് ശിവന്‍, പ്രശാന്ത് മോഹന്‍, സന്തോഷ് ട്രോഫിയിലൂടെ താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, ജിഷ്ണു ബാലകൃഷ്ണന്‍, ഗോള്‍ കീപ്പര്‍ എം.എസ്. സുജിത്ത് തുടങ്ങിയവരാണ് പുതിയ സീസണിലെ മറ്റു മലയാളി സാനിധ്യങ്ങള്‍. മലയാളി താരങ്ങള്‍ക്കൊപ്പം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരു പിടി മികച്ച താരങ്ങളും ടീമിനൊപ്പമുണ്ട്. ഓരോ പൊസിഷനിലും മികവുള്ള താരങ്ങളുണ്ട് ടീമില്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതിരോധ ഭടനായിരുന്ന വെസ് ബ്രൗണാണ് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെ നയിക്കുക. അനുഭവ സമ്പന്നനായ ബ്രൗണിന്റെ സാനിധ്യം സന്ദേശ് ജിങ്കനും റിനോ ആന്റോയ്ക്കും വിങുകളില്‍ കയറി കളിക്കാനുള്ള സ്വാതന്ത്ര്യം നല്‍കും.

എതിര്‍ ടീം താരങ്ങളെ കീറിമുറിച്ചെത്തുന്ന ബ്രൗണിന്റെ ത്രൂ ബോളുകളും കൂടിയാകുമ്പോള്‍ ഡിഫന്‍സില്‍ തുടങ്ങുന്ന ആക്രമണങ്ങളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് കളം നിറയും. സെര്‍ബിയന്‍ താരം നെമന്‍ജ ലാകിക് പെസിക്കും ബ്രൗണിനൊപ്പം സെന്റര്‍ മിഡ്ഫീല്‍ഡില്‍ അണിനിരക്കും. ലീഗിലെ മികച്ച മധ്യനിരകളില്‍ ഒന്നാണ് കേരളത്തിന്റേത്. സ്ലോവേനിയന്‍ ക്ലബ്ബില്‍നിന്നു റാഞ്ചിയ ഘാന യുവതാരം കറേജ് പെക്കൂസണനാണ് ശ്രദ്ധേയ താരം. വിങറായും സ്‌ട്രൈക്കറായും ഉപയോഗപ്പെടുത്താവുന്ന സി.കെ. വിനീതിന്റെ സാനിധ്യവും ബ്ലാസ്‌റ്റേഴ്‌സിന്റെ ബലമാണ്. അരാത്ത ഇസൂമി, ജാക്കിചന്ദ് സിങ്, അജിത് ശിവന്‍ തുടങ്ങിയവരാണ് മധ്യനിരയിലെ മറ്റു താരങ്ങള്‍. മൂന്ന് വിദേശ താരങ്ങളാണ് മുന്നേറ്റം നയിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനുള്ളത്. ദിമിതര്‍ ബെര്‍ബറ്റോവ്, ഇയാന്‍ ഹ്യൂം, മാര്‍ക്ക് സിഫനോസ് എന്നിവര്‍ ചേരുമ്പോള്‍ ഗോള്‍ പൂരമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മധ്യനിരയില്‍ നിന്ന് കയറി കളിക്കാന്‍ സി.കെ. വിനീതും ജാക്കിചന്ദ് സിങുമുണ്ട്. ഇംഗ്ലീഷ് താരം പോള്‍ റെചുബ്ക്കയാണ് ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍. പ്രായം തളര്‍ത്താത്ത പോരാട്ട വീര്യവുമായി 42കാരനായ സന്ദീപ് നന്ദിയും യുവ പ്രതീക്ഷയായി സുഭാഷിഷ് റോയ് ചൗധരിയും ചേരുന്നതാണ് ഗോള്‍ കീപ്പിങ് സംഘം. റിസര്‍വ് സ്‌ക്വാഡില്‍ എം.എസ് സുജിതുമുണ്ട്.

ലീഗ് ആരംഭിക്കുന്നതിന് മുമ്പുള്ള പരിശീലനങ്ങളിലൂടെയും സന്നാഹ മത്സരങ്ങളിലൂടെയും ബ്ലാസ്‌റ്റേഴസ് ഒരുമയുള്ള സംഘമായി മാറിയിട്ടുണ്ട്. സ്‌പെയിനിലെ മാര്‍ബെല്ല ഫുട്‌ബോള്‍ സെന്ററിലായിരുന്നു ഒരു മാസത്തോളം ടീമിന്റെ പടയൊരുക്കം. നാലു സന്നാഹ മത്സരങ്ങളില്‍ രണ്ടണ്ണം ജയിച്ചു. ഒരെണ്ണം തോറ്റു, ഒരു കളി സമനിലയില്‍ കലാശിച്ചു. കൊച്ചിയില്‍ തിരിച്ചെത്തിയ ശേഷം ഗോകുലം കേരള എഫ്.സിക്കെതിരെ മാത്രമാണ് ടീം ഇറങ്ങിയത്. എല്ലാ താരങ്ങളെയും അണി നിരത്തിയിട്ടും ഗോകുലത്തോട് ഗോളില്ലാ സമനില വഴങ്ങി. നാളെ കൊല്‍ക്കത്തയുമായാണ് ടീം ആദ്യം മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ സീസണിലെ ഫൈനല്‍ നടന്ന വേദിയില്‍ അതേ ടീമുകള്‍ വീണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ ക്ലാസിക് പോരാട്ടമാണ് ആരാധകരുടെ പ്രതീക്ഷ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending