Connect with us

More

സുപ്രീംകോടതി മുന്‍ ജസ്റ്റിസ് വി. ഖാലിദ് അന്തരിച്ചു

Published

on

 

കണ്ണൂര്‍: സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും ജഡ്ജിയായിരുന്ന വി. ഖാലിദ് (95) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. 1984 മാര്‍ച്ച് 25 നാണ് പരമോന്നത നീതിന്യായ കോടതിയില്‍ ന്യായാധിപനായി നിയമിതനായത്. 1987 ജൂണ്‍ 30 വരെ ജഡ്ജിയായി തുടര്‍ന്നു. ഇന്ദിരാ ഗാന്ധി വധക്കേസ്, ഷാബാനു കേസ് ഉള്‍പ്പെടെ നിരവധി ശ്രദ്ധേയമായ കേസുകളില്‍ വിധി പറഞ്ഞിട്ടുണ്ട്. പിന്നീട് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
മലപ്പുറം ഗവ.ഹൈസ്‌കൂളില്‍ ഗണിത ശാസ്ത്രാധ്യാപകനായിട്ടായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചത്. നിയമബിരുദമെടുത്ത ശേഷം 1948ല്‍ കണ്ണൂര്‍ മുന്‍സിഫ് കോടതിയില്‍ പി. എസ് നാരായണ അയ്യരുടെ കീഴില്‍ പ്രാക്ടീസ് ആരംഭിച്ചു. പിന്നീട് തലശേരി കോടതിയിലേക്കും 1964ല്‍ ഹൈക്കോടതിയിലേക്കും തട്ടകം മാറ്റി. 1972 ഏപ്രില്‍ മൂന്നിന് കേരള ഹൈക്കോടതി ജഡ്ജായി നിയമിക്കപ്പെട്ടു. തുടര്‍ന്ന് 1983 ഓഗസ്റ്റ് 24 മുതല്‍ 1984 ജൂണ്‍ 24 വരെ ജമ്മു കശ്മീര്‍ ചീഫ് ജസ്റ്റീസായി സേവനമനുഷ്ടിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കാശ്മീരിലെ ഫാറൂഖ് അബ്ദുല്ല മന്ത്രിസഭ പിരിച്ചു വിട്ടപ്പോള്‍ 1984 ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് രണ്ടു വരെ കാശ്മീര്‍ ഗവര്‍ണറുടെ ചുമതല വഹിച്ചു.
ഔദ്യോഗിക സേവനത്തിനു ശേഷം പൊതുരംഗത്ത് സജീവമായിരുന്നു. ചെന്നൈ ആസ്ഥാനമായ റെയില്‍വെ റേറ്റ്‌സ് ട്രിബ്യൂണല്‍, തമിഴ്‌നാട് പൊലീസ് കമ്മീഷന്‍ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചു. 1988 മുതല്‍ 2008 വരെ പ്രൈം മിനിസ്റ്റര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനായിരുന്നു. മലയാള ഇംഗ്ലീഷ് ഭാഷകള്‍ക്കു പുറമെ അറബി, ഉര്‍ദു, പാര്‍സി ഭാഷകളിലും അവഗാഹമുണ്ടായിരുന്ന ജസ്റ്റിസ് ഖാലിദ് ഉര്‍ദു കവിതകളുടെ ആസ്വാദകനും ഖുര്‍ ആന്‍ പണ്ഡിതനുമായിരുന്നു. സുല്‍ത്താന്‍ അബ്ദുറഹ്മാന്‍ ആലി രാജ, സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, സിപി ചെറിയ മമ്മുക്കേയി, ഇന്ദിരാഗാന്ധി, ഫാറൂഖ് അബ്ദുല്ല തുടങ്ങിയവര്‍ ഖാലിദുമായി ഉറ്റ സൗഹൃദം പുലര്‍ത്തിയിരുന്നു. ന്യൂനപക്ഷ വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സിപി ചെറിയ മമ്മുക്കേയിയോടൊപ്പം പ്രവര്‍ത്തിച്ചു. സര്‍ സയ്യിദ് കോളജിന്റെ ശില്പികളില്‍ ഒരാളും സ്ഥാപന നടത്തിപ്പുകാരായ സിഡിഎംഇഎയുടെ പ്രഥമ പ്രസിഡന്റായിരുന്നു.
1922 ജൂലൈ ഒന്നിന് കണ്ണൂര്‍ സിറ്റിയിലെ സിസി മരക്കാറുടെയും വാഴക്കുളങ്ങരയില്‍ സൈനബയുടെയും നാലാമത്തെ മകനായിട്ടായിരുന്നു ജനനം. സിറ്റിയിലെ മഅ്ദിനുല്‍ ഉലൂം മദ്രസ, കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തലശേരി ഗവ.ബ്രണ്ണന്‍ കോളജില്‍ നിന്ന് ഇന്റര്‍ മീഡിയറ്റ് പാസായി. മദ്രാസ് പ്രസിഡന്‍സി കോളജില്‍ നിന്ന് ഗണിത ശാസ്ത്രത്തില്‍ ബിരുദവും മദ്രാസ് ലോ കോളജില്‍ നിന്ന് നിയമബിരുദവും നേടി. കൊല്‍ക്കത്തയില്‍ വ്യവസായി ആയിരുന്ന എസി മുഹമ്മദിന്റെ മകള്‍ റാബിയയാണ് ഭാര്യ. ഏക മകള്‍: താഹിറ. മരുമകന്‍ അബ്ദുല്‍ജബ്ബാര്‍. സഹോദരങ്ങള്‍: പരേതരായ മാമു, ഹുസൈന്‍, ബീവി, സഫിയ. അരയാല്‍ത്തറയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending