More

ഗസ്സയിൽ നിർത്താതെ ബോംബിട്ട് ഇസ്രായേൽ

By webdesk14

May 16, 2025

ഗസ്സ വംശഹത്യയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 53,000 കവിയുമ്പോൾ മുനമ്പിൽ ആക്രമണം മുമ്പെങ്ങുമില്ലാത്ത വിധം ശക്തമാക്കി ഇസ്രായേൽ. നക്ബ ദിനമായ ഇന്നലെ മാത്രം ഗസ്സയിൽ കൊല്ലപ്പെട്ടത് 143 ലധികം പേരാണ്. ഇതോടൊപ്പം വെസ്റ്ബാങ്കിൽ ഇസ്രായേലി കുടിയേറ്റക്കാരുടെയും ഐഡിഎഫ് സൈനികരുടെയും ആക്രമണങ്ങൾ ഇടതടവില്ലാതെ തുടരുന്നുണ്ട്.

ഗസ്സയിൽ മൂന്ന് മാസമായി ഭക്ഷ്യവസ്‌തുക്കൾ അടക്കം അവശ്യസാധനങ്ങൾ ഇസ്രായേൽ ഉപരോധത്തെ തുടർന്ന് എത്താതിരിക്കുമ്പോഴാണ് ഇസ്രായേൽ അക്രമം വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.