Connect with us

More

യു.എസ് സമ്മര്‍ദ്ദം: ജറൂസലം വികസന ബില്‍ ഇസ്രാഈല്‍ മാറ്റിവെച്ചു

Published

on

ജറൂസലേം: ജറൂസലേംമിനെയും വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റ മേഖലകളേയും ബന്ധിപ്പിക്കുന്നതിനായുള്ള ബില്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇസ്രാഈല്‍ മാറ്റിവെച്ചു. നിര്‍ദ്ദിഷ്ട ബില്‍ അനുസരിച്ച് വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റ പ്രദേശങ്ങളെ ജറൂസലേംമിന്റെ മുനിസിപ്പാലിറ്റി പുത്രിമാരായി പരിഗണിക്കും. കിഴക്കന്‍ ജറൂസലേം, വെസ്റ്റ്ബാങ്ക് എന്നീ പ്രദേശങ്ങള്‍ 1967ലെ യുദ്ധത്തില്‍ ഫലസ്തീനില്‍ നിന്നും ഇസ്രാഈല്‍ പിടിച്ചെടുത്തതാണ്.

സ്വതന്ത്ര്യ ഫലസ്തീന്റെ ഭാഗമായുള്ള ഈ പ്രദേശങ്ങള്‍ തങ്ങളുടേതാണെന്ന ഫലസ്തീന്റെ വാദത്തിന് രാജ്യാന്തര സമൂഹത്തിന്റെ പിന്തുണയുമുണ്ട്. രാജ്യാന്തര സമൂഹത്തിന്റെ അംഗീകാരമില്ലാതെയാണ് കിഴക്കന്‍ ജറൂസലേം ഇസ്രാഈല്‍ പിടിച്ചെടുത്തത്. അമേരിക്കയുമായി സഹകരിച്ച് മാത്രമേ ബില്‍ നടപ്പിലാക്കൂവെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ജൂത കുടിയേറ്റത്തെയും വികസനങ്ങളേയും ഇസ്രാഈല്‍ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ബില്‍ അവതരണം നീട്ടിവെച്ചതെന്ന് ലികുഡ് പാര്‍ട്ടി നേതാവും പാര്‍ലമെന്ററി വിപ്പുമായ ഡേവിഡ് ബിറ്റന്‍ പറഞ്ഞു. അതേ സമയം വെസ്റ്റ്ബാങ്കിനെ പൂര്‍ണമായും വിഴുങ്ങാനുള്ള ഇസ്രാഈലിന്റെ ശ്രമത്തിന്റെ ഭാഗമാണ് ബില്ലെന്ന് ഫലസ്തീന്‍ ആരോപിക്കുന്നു. 2014ല്‍ അവസാനിച്ച ഇസ്രാഈല്‍ ഫലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദൂതന്‍ ജാസന്‍ ഗ്രീന്‍ബ്ലാറ്റ് മേഖലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

എന്നാല്‍ ഒബാമ ഭരണകൂടത്തില്‍ നിന്നും വിഭിന്നമായി ഫലസ്തീനെ പൂര്‍ണ രാജ്യമായി അംഗീകരിക്കാന്‍ ട്രംപ് ഭരണ കൂടം തയാറായിട്ടില്ല. ജൂത കുടിയേറ്റത്തിന് അനുകൂലമായാണ് ട്രംപ് പ്രതികരിച്ചിട്ടുള്ളത്. കുടിയേറ്റം പൂര്‍ണമായും നിര്‍ത്തലാക്കേണ്ടതില്ലെന്ന പക്ഷമാണ് ട്രംപിനുള്ളത്. സുരക്ഷയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൂട്ടത്തില്‍ മാത്രമേ 600,000 വരുന്ന ഇസ്രാഈലി കുടിയേറ്റം ചര്‍ച്ച ചെയ്യേണ്ടതുള്ളൂവെന്നാണ് ഇസ്രാഈലിന്റെ വാദം.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending