Connect with us

kerala

കടല്‍കൊലക്കേസ് അവസാനിപ്പിച്ച് സുപ്രീംകോടതി; പത്തു കോടി നഷ്ടപരിഹാരം നല്‍കണം

ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കടല്‍കൊലക്കേസ് അവസാനിപ്പിച്ച് സുപ്രീംകോടതി ഉത്തരവ്.നീണ്ട ഒമ്പത് വര്‍ഷത്തെ നിയമനടപടികള്‍ക്കൊടുവിലാണ് കേസ് അവസാനിപ്പിക്കാനുള്ള തീരുമാനം

Published

on

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കടല്‍കൊലക്കേസ് അവസാനിപ്പിച്ച് സുപ്രീംകോടതി ഉത്തരവ്.നീണ്ട ഒമ്പത് വര്‍ഷത്തെ നിയമനടപടികള്‍ക്കൊടുവിലാണ് കേസ് അവസാനിപ്പിക്കാനുള്ള തീരുമാനം.

പ്രതികള്‍ നഷ്ടപരിഹാരമായി പത്തു കോടി കേരള ഹൈക്കോടതിക്ക് കൈമാറണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. മത്സ്യ തൊഴിലാളികളുടെ കുടുംബത്തിന് നാലു കോടി രൂപ വീതവും ബോട്ടുടമ ഫ്രഡിക്ക് രണ്ട് കോടിയും നല്‍കാനാണ് ഉത്തരവ്. ഇത് വിതരണം ചെയ്യുന്നതിന് ഒരു ജഡ്ജിയെ നിയോഗിക്കാനും ഹൈക്കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

2012 ഫെബ്രുവരി 15നു വൈകുന്നേരം നാലര മണിക്കാണ് സെയ്ന്റ് ആന്റണി ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോയ ജെലസ്റ്റിന്‍, അജീഷ് പിങ്ക് എന്നിവര്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിക്കുന്നത്. എന്റിക്ക ലെക്‌സി എന്ന എണ്ണ ടാങ്കര്‍ കപ്പലിലെ സുരക്ഷ ഉദ്യോഗസ്ഥരാണ് മത്സ്യത്തൊഴിലാളികള്‍ക്കെതിരെ മുന്നറിയിപ്പില്ലാതെ വെടിവച്ചത്. അടുത്ത ദിവസം ( ഫെബ്രുവരി 16ന് ) കപ്പലിനെ ഇന്ത്യന്‍ നാവിക സേന കണ്ടെത്തി. ഫെബ്രുവരി 19നാണ് വെടിവച്ച സാല്‍വത്തോറെ ജെറോണിനെയും മാസിമിലാനോ ലത്തോറെയെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇറ്റലിയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയ കേസ്; പ്രധാന പ്രതി പിടിയില്‍

ബംഗളൂരുവിലെ ജ്ഞാനഹള്ളി വിനായക നഗര്‍ അപ്പാര്‍ട്ട്‌മെന്റിലെ തേര്‍ഡ് ക്രോസിലാണ് ജോസ് ഫ്രാന്‍സിസ് (42) എന്നയാളെ മൂവാറ്റുപുഴ ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Published

on

മൂവാറ്റുപുഴ: ഇറ്റലിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിനിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതി പൊലീസ് പിടിയിലായി. ബംഗളൂരുവിലെ ജ്ഞാനഹള്ളി വിനായക നഗര്‍ അപ്പാര്‍ട്ട്‌മെന്റിലെ തേര്‍ഡ് ക്രോസിലാണ് ജോസ് ഫ്രാന്‍സിസ് (42) എന്നയാളെ മൂവാറ്റുപുഴ ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പ്രോട്ടോ ടാലന്റ് ഹയറിങ് സര്‍വീസ് എന്ന പേരില്‍ മുമ്പ് ബംഗളൂരുവില്‍ സ്ഥാപനം നടത്തിയിരുന്ന പ്രതി ഒരു വര്‍ഷത്തിലേറെയായി ഒളിവിലായിരുന്നു. ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സമാന രീതിയില്‍ കൂടുതല്‍ ആളുകളെ ചതിച്ചിട്ടുണ്ടൊയെന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണ സംഘത്തില്‍ എസ്.ഐമാരായ അതുല്‍ പ്രേം ഉണ്ണി, പി.വി. സജി, വി.സി. സജി, പി.സി. ജയകുമാര്‍, എ.എസ്.ഐ ബിജു, സീനിയര്‍ സി.പി.ഒമാരായ എച്ച്. ഹാരിസ്, കെ.കെ. ജയന്‍ എന്നിവര്‍ പങ്കെടുത്തു.

Continue Reading

kerala

ബാര്‍ക്ക് റേറ്റിംഗ് തട്ടിപ്പ്: പ്രാഥമിക അന്വേഷണം തുടങ്ങി , സംഭവം ഗൗരവമേറിയതെന്ന് സംസ്ഥാന പൊലീസ് മേധാവി

പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക പരിശോധന നടക്കുകയാണെന്നും അന്വേഷണത്തില്‍ ലഭിക്കുന്ന കണ്ടെത്തലുകള്‍ അനുസരിച്ചായിരിക്കും തുടര്‍ന്ന് നടപടികള്‍ എന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

Published

on

തിരുവനന്തപുരം: കേരളത്തിലെ ടിവി റേറ്റിംഗ് കണക്കെടുപ്പില്‍ വന്‍ കൃത്രിമം നടന്നെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ബാര്‍ക്ക് റേറ്റിങ് തട്ടിപ്പില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക പരിശോധന നടക്കുകയാണെന്നും അന്വേഷണത്തില്‍ ലഭിക്കുന്ന കണ്ടെത്തലുകള്‍ അനുസരിച്ചായിരിക്കും തുടര്‍ന്ന് നടപടികള്‍ എന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. സംഭവം അതീവ ഗൗരവമേറിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബാര്‍ക്ക് ഡാറ്റ അട്ടിമറിക്കാന്‍ കോടികള്‍ കൈക്കൂലി വാങ്ങുന്ന ഒരു സംഘം പ്രവര്‍ത്തിച്ചിരുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാര്‍ക്ക് മിഡില്‍ ലെവല്‍ ഉദ്യോഗസ്ഥന്‍ പ്രേംനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പിന്റെ പ്രധാനം. പ്രേംനാഥിന്റെ Trust Wallet-ലേക്ക് ഒഴുകിയെത്തിയത് ഏകദേശം 100 കോടി രൂപയോളം.

ഈ തുക കേരളത്തിലെ ഒരു ചാനല്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്നാണ് ക്രിപ്റ്റോ കറന്‍സി USDT (Tether) വഴി കൈമാറിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രേംനാഥും ചാനല്‍ ഉടമയും തമ്മിലുള്ള നിരന്തര ഫോണ്‍ കോളുകളുടെ ഡാറ്റയും വാട്ട്സ് ആപ്പ് ചാറ്റുകളും ഉള്‍പ്പെടെ നിരവധി തെളിവുകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

ബന്ധപ്പെട്ട ചാനലിന്റെ റേറ്റിംഗ് കൃത്രിമമായി ഉയര്‍ത്തി പരസ്യ വരുമാനം വര്‍ദ്ധിപ്പിക്കുകയും മറ്റു ചാനലുകളുടെ റേറ്റിംഗ് ക്രമബദ്ധമായി താഴ്ത്തുകയും ചെയ്തുവെന്നതാണ് പ്രാഥമിക അന്വേഷണത്തില്‍ വെളിവാകുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഈ ഗൂഢതന്ത്രം കേരളത്തില്‍ വിജയകരമായി നടപ്പിലാക്കിയതായി സൂചനകള്‍ ലഭിക്കുന്നു.

സംഭവം മാധ്യമരംഗത്തെ വിശ്വാസ്യതയും പരസ്യ വിപണിയിലെ നിഷ്പക്ഷതയും ചൂഷണം ചെയ്യുന്നതായതിനാല്‍ സൈബര്‍ വിങിന്റെ വിശദമായ അന്വേഷണം തുടരുമെന്നാണ് സൂചന.

Continue Reading

kerala

പ്രായത്തട്ടിപ്പ് നടത്തിയ സ്‌കൂളുകള്‍ക്ക് കായികമേളയില്‍ നിന്ന് വിലക്ക് കിട്ടാന്‍ സാധ്യത

മത്സരങ്ങളില്‍ വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് പങ്കെടുത്ത രണ്ട് വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ വകുപ്പ് കൂടി കണ്ടെത്തിയതോടെ, ഇത്തരം തട്ടിപ്പില്‍ ഉള്‍പ്പെട്ട സ്‌കൂളുകളെ തന്നെ ഭാവിയിലത്തെ കായികമേളകളില്‍ നിന്ന് വിലക്കാനുള്ള നടപടികള്‍ പരിഗണിക്കുന്നതായി സൂചനകള്‍ ലഭിക്കുന്നു.

Published

on

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നടന്ന പ്രായത്തട്ടിപ്പ് വിവാദം ശക്തമാകുന്നു. മത്സരങ്ങളില്‍ വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് പങ്കെടുത്ത രണ്ട് വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ വകുപ്പ് കൂടി കണ്ടെത്തിയതോടെ, ഇത്തരം തട്ടിപ്പില്‍ ഉള്‍പ്പെട്ട സ്‌കൂളുകളെ തന്നെ ഭാവിയിലത്തെ കായികമേളകളില്‍ നിന്ന് വിലക്കാനുള്ള നടപടികള്‍ പരിഗണിക്കുന്നതായി സൂചനകള്‍ ലഭിക്കുന്നു.

തിരുനാവായ നാവാമുകുന്ദ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഏറ്റവും പുതിയതായി തിരിച്ചറിഞ്ഞത്. ഈ സംഭവത്തിന് മുമ്പ് ദേശീയ സ്‌കൂള്‍ മീറ്റിനുള്ള ക്യാമ്പില്‍ നിന്നും പ്രായ തട്ടിപ്പില്‍പെട്ട രണ്ട് അത്‌ലറ്റുകളെ പുറത്താക്കിയിരുന്നു. തിരുനാവായ നാവാമുകുന്ദ സ്‌കൂളിലെ സീനിയര്‍ വിഭാഗം റിലേ ടീം അംഗമായ പ്രേം ഓജയും പുല്ലൂരാംപാറ സെന്റ് ജോസഫ് സ്‌കൂളിലെ സബ് ജൂനിയര്‍ 100 മീറ്റര്‍ താരമായ സഞ്ജയും സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നേടിയ മെഡലുകള്‍ തമ്മില്‍ പരിശോധിച്ചപ്പോള്‍, ഇവര്‍ ഉപയോഗിച്ച ആധാര്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു.

മികവുള്ള മറുനാടന്‍ താരങ്ങളുടെ ജനനത്തീയതിയില്‍ മാറ്റം വരുത്തി, സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ മത്സരിക്കാന്‍ യോഗ്യരായി കാണിച്ചതാണ് കണ്ടെത്തിയ തട്ടിപ്പിന്റെ രീതി. ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ക്രമക്കേടുകള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ബന്ധപ്പെട്ട സ്‌കൂള്‍ ഭരണകൂടങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ക്ക് രൂപം ലഭിക്കുന്നത്.

Continue Reading

Trending