ആന്റിപാരസൈറ്റിക് മരുന്നായ ഐവെര്‍മെക്ടിന്റെ ഉപയോഗം കോവിഡ് ഇല്ലാതാക്കുമെന്ന് പഠനം. അമേരിക്കന്‍ ജേണലായ തെറാപ്യൂട്ടിക്‌സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ സ്ഥിരമായുളള ഐവെര്‍മെക്ടിന്റെ ഉപയോഗം മാരകമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വരാനുളള സാധ്യത കുറയ്ക്കുന്നതിനാല്‍ ഇത് കോവിഡിനെതിരേ ഫലപ്രദമാകുമെന്നാണ് വ്യക്തമാക്കുന്നത്.

ലഭ്യമായ ഡേറ്റകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച, പുതിയ ഗവേഷണഫലം കാണിക്കുന്നത് കോവിഡ് പ്രതിരോധത്തിന് ഐവെര്‍മെക്ടിന്‍ വളരെയധികം ഫലപ്രദമാണെന്നതില്‍ ഒരു സംശയവുമില്ലെന്നാണ്.

കോവിഡിനെതിരായ ചികിത്സയ്ക്ക് ഐവെര്‍മെക്ടിന്‍ വളരെ ഫലപ്രദമാണെന്ന് ലോകത്തെ വിവിധ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുളളതാണ്. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക്, മെക്‌സിക്കോ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ മരുന്നുപയോഗിക്കുന്നതിന് മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് ചികിത്സയ്ക്കായി ഐവെര്‍മെക്ടിന്‍ ഉപയോഗിക്കാന്‍ ഗോവന്‍ സര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു. പതിനെട്ട് വയസ്സിന് പ്രായമുളളവര്‍ക്ക് കോവിഡ് ചികിത്സയ്ക്കായി ഇത് ഉപയോഗിക്കാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.