കോഴിക്കോട്: ഡി.സി.പി യതീഷ് ചന്ദ്രക്കെതിരെ ഡിജിപി ജേക്കബ് തോമസ്. പുതുവൈപ്പിനിലെ ജനകീയ സമരത്തിനുനേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ് നടപടി ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ സഹോദരന്മാരായി പോലീസ് കാണണം. പുതുവൈപ്പിലെ സമരക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും എതിരെ ഡി.സി.പി യതീഷ് ചന്ദ്ര നടത്തിയ അക്രമത്തേയും അദ്ദേഹം വിമര്‍ശിച്ചു. ഏത് ഉദ്യോഗസ്ഥന്‍ ജനങ്ങളെ മര്‍ദ്ദിച്ചാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതുവൈപ്പിനിലെ ഐഒസിയുടെ പാചകവാതക സംഭരണ ശാലയ്‌ക്കെതിരെ നടത്തിയ സമരത്തെ അതിക്രൂരമായാണ് യതീഷ് ചന്ദ്ര നേരിട്ടത്. കുട്ടികളും സ്ത്രീകളുമുള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയത് വന്‍വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഡി.സി.പിക്കെതിരെ നടപടി വേണമെന്ന് ഭരണപക്ഷത്ത് നിന്നും വിഎസ് അച്യുതാനന്ദന്‍, കാനം രാജേന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം പോലീസ് മേധാവി ടി.പി സെന്‍കുമാറാകട്ടെ യതീഷ് ചന്ദ്രയുടെ നടപടിയില്‍ തെറ്റില്ലെന്നാണ് പ്രതികരിച്ചത്.