ശ്രീനഗര്‍: ജമ്മുകാശ്മീരിലെ അഖ്‌നൂരില്‍ സൈനിക ക്യാമ്പിനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

അഖ്‌നൂരിലെ സൈനിക എഞ്ചിനീയറിങ് വിഭാഗത്തിനു(ജിആര്‍ഇഎഫ്) നേരെയാണ് ആക്രമണമുണ്ടായത്. ഇവിടെ സൈനികരും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.