ഇസ്രാഈല്‍ തലസ്ഥാനം തെല്‍ അവീവില്‍ നിന്ന് കിഴക്കന്‍ ജറൂസലമിലേക്ക് മാറ്റാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ശ്രമങ്ങള്‍ക്കെതിരെ ജപ്പാന്‍. ഫലസ്തീന്‍ സന്ദര്‍ശനം നടത്തവെ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രാഈല്‍ – ഫലസ്തീന്‍ പ്രശ്‌നത്തിന് രണ്ടുരാഷ്ട്ര പരിഹാരം മാത്രമേയുള്ളൂവെന്നും മേഖലയില്‍ സമാധാനം കൊണ്ടുവരാനുള്ള എല്ലാ നീക്കങ്ങള്‍ക്കും തങ്ങളുടെ പിന്തുണയുണ്ടാവുമെന്നും ആബെ പറഞ്ഞു.
Japanese Prime Minister Shinzo Abe said Tuesday his country has no plans to move its embassy in Israel from Tel Aviv to Jerusalem, according to Palestine’s official news agency. https://t.co/vc2Ll1CyR5
— Milli Gazette (@milligazette) May 2, 2018
ഫലസ്തീനികളുടെയും അറബ് – മുസ്‌ലിം ലോകത്തിന്റെയും എതിര്‍പ്പുകള്‍ അവഗണിച്ച് കഴിഞ്ഞ ഡിസംബറിലാണ് കിഴക്കന്‍ ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ചു കൊണ്ടുള്ള പ്രഖ്യാപനം യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് നടത്തിയത്. അമേരിക്കന്‍ എംബസി തെല്‍ അവീവിലേക്ക് മാറ്റി സ്ഥാപിക്കാനും ട്രംപ് ഉത്തരവിട്ടു. 1967-ല്‍ ഇസ്രാഈല്‍ പിടിച്ചെടുത്ത ജറൂസലം നഗരം ഫലസ്തീന്‍ രാഷ്ട്ര സങ്കല്‍പ്പത്തിലെ തലസ്ഥാന നഗരമാണ്.
ഇസ്രാഈല്‍ തലസ്ഥാന മാറ്റത്തിനെതിരായി ഐക്യരാഷ്ട്ര സഭയില്‍ കൊണ്ടുവന്ന പ്രമേയം, അമേരിക്കയുടെ എതിര്‍പ്പിനിടയിലും വന്‍വിജയം നേടിയിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഫലസ്തീന് അനുകൂലമായി വോട്ടു രേഖപ്പെടുത്തി.
Be the first to write a comment.