ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. ജനാധിപത്യത്തിനും ഭരണഘടനക്കും മോദി സര്‍ക്കാര്‍ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു.
ജനപ്രതിനിധികളെ വിലക്കുന്നതാണോ മോദി പറയുന്ന ഗുജറാത്ത് മോഡലെന്ന്് അദ്ദേഹം ചോദിച്ചു. മോദി സര്‍ക്കാര്‍ ആര്‍ക്കും സംസാരിക്കാന്‍ അനുമതി നല്‍കുന്നില്ല. ഭരണഘടന നടപ്പാക്കുന്നതിനെപ്പറ്റിയോ തൊഴില്‍ നല്‍കുന്നതിനെക്കുറിച്ചോ സംസാരിക്കുന്നതു പോലും വിലക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ഇതിനൊന്നും സാധിക്കുന്നില്ലെങ്കില്‍ അതിനെ ഗുജറാത്ത് മോഡലെല്ലാം വിളിക്കാമെന്നും അദ്ദേഹം പരിഹസിച്ചു.
്ഡല്‍ഹിയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തര്‍പ്രദേശിലെ ദളിത് സാമൂഹ്യപ്രവര്‍ത്തകന്‍ ചന്ദ്രശേഖര്‍ ആസാദിനെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നും അദ്ദേഹം റാലിയില്‍ ആവശ്യപ്പെട്ടു.