ന്യൂഡല്‍ഹി: പറഞ്ഞതൊന്നുമായിരുന്നില്ല ജിയോ എന്ന് ഇതിനകം തന്നെ ആക്ഷേപം ഉയര്‍ന്നതാണ്. നെറ്റിന്റെ വേഗത കാര്യത്തില്‍ ജിയോ വാഗ്ദാനം നല്‍കിയതൊന്നും ഉപയോക്താക്കള്‍ക്ക് ലഭിച്ചില്ല. എന്നാല്‍ ജിയോ വാഗ്ദാനം നല്‍കിയിരുന്ന സൗജന്യ ഡാറ്റ, സൗജന്യ കോള്‍ എന്നിവ നീട്ടുന്നതായി റിപ്പോര്‍ട്ട്. ഡിസംബര്‍ വരെയായിരുന്നു നേരത്തെ കാലവധി നിശ്ചയിച്ചിരുന്നത്. എന്നാല്‍ അടുത്ത വര്‍ഷം മാര്‍ച്ച് വരെ ഈ ഓഫര്‍ നീട്ടി നല്‍കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരമൊന്നും പുറത്തുവന്നിട്ടില്ല. പ്രശ്‌നങ്ങള്‍ നിലനില്‍ക്കത്തന്നെ സൗജന്യ വാഗ്ദാനം നിര്‍ത്തലാക്കിയാല്‍ പ്രതികൂലമായി ബാധിക്കുമെന്ന് കമ്പനികള്‍ക്കകത്തുനിന്ന് തന്നെ വിമര്‍ശം ഉയര്‍ന്നിരുന്നു. എന്നാല്‍ പുതിയ നീക്കത്തിലൂടെ കൂടുതല്‍ വരിക്കാരെ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. വൊഡാഫോണ്‍, എയര്‍ടെല്‍,ഐഡിയ ഇവരോടൊപ്പം തന്നെ ബിഎസ്.എന്‍.എലും മികച്ച ഓഫറുമായി രംഗത്ത് എത്തിയിരുന്നു.