കണ്ണൂര്‍: പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്തു. പയ്യന്നൂര്‍ മണ്ഡലം 18ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. എസ്ഐആറുമായി ബന്ധപ്പെട്ട് ജോലി സമ്മര്‍ദമുണ്ടായിരുന്നുവെന്ന് അനീഷ് പറഞ്ഞതായി വീട്ടുകാര്‍ ആരോപിക്കുന്നു. വീട്ടിലുള്ളവര്‍ പുറത്ത് പോയ സമയത്തായിരുന്നു സംഭവം.
ബന്ധുക്കള്‍ തിരിച്ചെത്തിയപ്പോഴാണ് അനീഷിനെ തൂങ്ങിമരിച്ച നിലയില്‍ കാണ്ടെത്തിയത്.സംഭവത്തില്‍ പെരിങ്ങോം പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം വീട്ടില്‍ നിന്ന് മൃതദേഹം മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.