വാഷിങ്ടണ്‍: മെയ് ഒന്നിനകം പ്രായപൂര്‍ത്തിയായ എല്ലാ അമേരിക്കക്കാര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. മഹാമാരി പൊട്ടിപ്പുറപ്പെട്ടത് മുതല്‍ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണമുള്ള കാര്‍ഡ് പോക്കറ്റില്‍ സൂക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ 5,27,726 അമേരിക്കക്കാരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

രണ്ട് ലോകമഹായുദ്ധങ്ങള്‍,വിയറ്റ്‌നാം യുദ്ധം, വേള്‍ ട്രേഡ് സെന്റര്‍ ആക്രമണം എന്നിവയിലെ ആകെ മരണത്തില്‍ അധികമാണിത്. ബൈഡന്‍ പറഞ്ഞു.

വാക്‌സിന്‍ പ്രക്രിയ മുടക്കമില്ലാതെ നടക്കുമ്പോഴും തങ്ങളുടെ പങ്ക് പൗരന്മാര്‍ ചെയ്യണമെന്നും വൈറസിനെ പ്രതിരോധിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ബൈഡന്‍ അമേരിക്കക്കാരോട് അഭ്യര്‍ത്ഥിച്ചു.