കൊച്ചി: എറണാകുളം അംബേദ്ക്കര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ പെണ്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍ക്കോടിനും തിരുവനന്തപുരത്തിനും ജയം. ഇന്ന് രാവിലെ 8.30ന് നടന്ന മത്സരത്തില്‍ ആതിഥേയരായ എറണാകുളത്തെ എതിരില്ലാത്ത 14 ഗോളുകള്‍ക്കാണ് കാസര്‍ക്കോട് ടീം പരാജയപ്പെടുത്തിയത്. കാസര്‍ക്കോടിനായി മാളവിക ഡബിള്‍ ഹാട്രിക് നേടി. ശാരി.എസ്, നിയ രാജേഷ് എന്നിവര്‍ ഇരട്ട ഗോളുകളും സ്വന്തമാക്കി.

ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ മലപ്പുറത്തെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് തിരുവനന്തപുരം ടീം സെമിഫൈനലില്‍ പ്രവേശിച്ചു. ആദ്യ മത്സരത്തില്‍ ടീം വയനാടിനെ തോല്‍പ്പിച്ചിരുന്നു. ഈ മത്സരത്തില്‍ നാലു ഗോളുകള്‍ നേടിയ സജിത കെ.എസ് ഇന്നലെ ഹാട്രിക് തികച്ചു. ഇന്ന് വൈകിട്ട് 4.30ന് നടക്കുന്ന മത്സരത്തില്‍ പത്തനംതിട്ട കോഴിക്കോടിനെ നേരിടും.