തിരുവനന്തപുരം: നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഇന്നലെ രാത്രി പത്തരയോടെ വെള്ളായണി സ്റ്റുഡിയോ റോഡിലായിരുന്നു സംഭവം.

അക്രമം തടയാനെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷജീറിന് ആക്രമണത്തില്‍ തലയ്ക്കു പരുക്കേറ്റു. ഇദ്ദേഹത്തെ നേമം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് എത്തിയാണ് ബിജെപി പ്രവര്‍ത്തകരെ പിന്തിരിപ്പിച്ച് മുരളീധരന്റെ വാഹനത്തിനു പോകാന്‍ സൗകര്യം ഒരുക്കിയത്.

പൊലീസിനു നേരെയും ബിജെപിക്കാരുടെ കയ്യേറ്റമുണ്ടായി. തുടര്‍ന്നു നടത്തിയ ലാത്തിച്ചാര്‍ജില്‍ കോണ്‍ഗ്രസ്–ബിജെപി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. കെ.മുരളീധരന്റെ െ്രെഡവര്‍ക്കും പരുക്കുണ്ട്. ഇവരെ ശാന്തിവിള താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനിടെ കല്ലേറുമുണ്ടായി